ജീ​വി​ത​മാ​ണ് ഏ​റ്റ​വും വ​ലി​യ പു​സ്ത​കം: വൈ​ശാ​ഖ​ൻ
Saturday, July 2, 2022 12:49 AM IST
ത​സ്രാ​ക്ക്: ജീ​വി​ത​മാ​ണ് ഏ​റ്റ​വും വ​ലി​യ പു​സ്ത​കം എ​ന്നും അ​തി​ന്‍റെ വി​കാ​ര വി​ചാ​ര​ങ്ങ​ളാ​ണ് ക​ഥ​ക​ളാ​യി ആ​വി​ഷ്ക​രി​ക്കു​ന്ന​ത് എ​ന്നും സാ​ഹി​ത്യ​കാ​ര​നും കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ വൈ​ശാ​ഖ​ൻ.
ഒ.​വി വി​ജ​യ​ന്‍റെ തൊ​ണ്ണൂ​റ്റി​മൂ​ന്നാം ജന്മദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ജ​യ​ൻ സ്മാ​ര​ക സ​മി​തി സ്മാ​ര​ക​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഒ.​വി.​വി​ജ​യ​ൻ ജന്മദി​നാ​ഘോ​ഷ​വും യു​വ​ക​ഥാ ശി​ല്പ​ശാ​ല​യും ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ക​ഥ​ക​ൾ ഒ​രി​ക്ക​ലും ചെ​റു​ത​ല്ല അ​വ വ​ലി​യ ജീ​വി​ത​ങ്ങ​ളാ​ണ് ആ​വി​ഷ്ക​രി​ക്കു​ന്ന​ത്. ക​ഥ​ക​ൾ ശി​ല്പ​ങ്ങ​ളാ​ണ്. ശി​ല്പ ഭം​ഗി ചെ​റു​ക​ഥ​ക​ളി​ൽ പ്ര​ധാ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.
ച​ട​ങ്ങി​ൽ ക​ഥ​യും കാ​ല​വും എ​ന്ന വി​ഷ​യ​ത്തി​ൽ കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി വൈ​സ് പ്ര​സി​ഡ​ന്‍റും ക​ഥാ​കാ​ര​നു​മാ​യ അ​ശോ​ക​ൻ ച​രു​വി​ൽ സം​സാ​രി​ച്ചു.
താ​ൻ ജീ​വി​ച്ച കാ​ല​ത്തെ തി​രി​ച്ച​റി​യു​ക എ​ന്ന​താ​ണ് ഓ​രോ ക​ഥാ​കാ​ര​നും ചെ​യ്യേ​ണ്ട​ത് എ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ഒ.​വി.​വി​ജ​യ​ൻ സ്മാ​ര​ക സ​മി​തി ചെ​യ​ർ​മാ​ൻ ടി.​കെ. നാ​രാ​യ​ണ​ദാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ ഉ​ദ്ഘാ​ട​ന യോ​ഗം എം.​ശി​വ​കു​മാ​റി​ന്‍റെ ക​ഥ​പ​റ​ച്ചി​ലോ​ടു കൂ​ടി​യാ​ണ് ആ​രം​ഭി​ച്ച​ത്.
ഒ.​വി.​വി​ജ​യ​ൻ സ്മാ​ര​ക സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ ആ​ഷാ മേ​നോ​ൻ സ്വാ​ഗ​തം പ​റ​യു​ക​യും രാ​ജേ​ഷ് മേ​നോ​ൻ ശി​ല്പ​ശാ​ല പ​രി​പ്രേ​ക്ഷ്യം അ​വ​ത​രി​പ്പി​ക്കു​ക​യും ഡോ.​പി.​ആ​ർ.​ജ​യ​ശീ​ല​ൻ ന​ന്ദി പ​റ​യു​ക​യും ചെ​യ്തു.