യു​വ​ക്ഷേ​ത്ര കോ​ളജി​ൽ ജിഎ​സ്ടി ​ദി​നാ​ഘോ​ഷം
Saturday, July 2, 2022 12:49 AM IST
മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ളേ​ജി​ൽ ജിഎ​സ്​ടി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ബികോം ടാ​ക്സേ​ഷ​ൻ വി​ഭാ​ഗ​ത്തി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ ന​ട​ത്തി​യ ജിഎ​സ്ടി ​സെ​മി​നാ​ർ ഡ​യ​റ​ക്ട​ർ റ​വ.​ഡോ.​മാ​ത്യൂ ജോ​ർ​ജ് വാ​ഴ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പാ​ൾ അ​ഡ്വ.​ഡോ.​ടോ​മി ആ​ന്‍റണി അ​ധ്യക്ഷ​നാ​യി​രു​ന്നു.​ പാ​ല​ക്കാ​ട് ടാ​ക്സ് ക​ണ്‍​സ​ൾ​ട്ട​ന്‍റ് ഡി​ബി​ൻ ജോ​സ് വ​ട​ക്ക​ൻ സെ​മി​നാ​റി​ൽ ക്ലാ​സെ​ടു​ത്തു.
വൈ​സ് പ്രി​ൻ​സി​പ്പാ​ൾ റ​വ.​ഡോ.​ജോ​സ​ഫ്ഓ​ലി​ക്ക​ൽ​കൂ​ന​ൽ ആ​ശം​സ പ​റ​ഞ്ഞു.​ബി.​കോം ട്ടാ​ക്ലേ​ഷ​ൻ സെ​ക്്ഷൻ മേ​ധാ​വി ഡോ.​ര​മ്യ. ജെ ​സ്വാ​ഗ​ത​വും അ​സി.​പ്രൊ​ഫ.​പ്ര​ജി​ത പ്ര​സാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.