ഒരുങ്ങുന്നു, ബ​സ് കാ​ത്തി​രി​പ്പുകേ​ന്ദ്രം
Saturday, July 2, 2022 12:47 AM IST
വ​ട​ക്ക​ഞ്ചേ​രി: നീ​ണ്ട കാ​ല​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ൽ കി​ഴ​ക്ക​ഞ്ചേ​രി റോ​ഡി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം ഒ​രു​ങ്ങു​ന്നു.
ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ ഇ​തി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​കും. ടൗ​ണി​ലെ പു​തി​യ ട്രാ​ഫി​ക് പ​രി​ഷ്കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് കി​ഴ​ക്ക​ഞ്ചേ​രി റോ​ഡി​ൽ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം നി​ർ​മ്മി​ക്കു​ന്ന​ത്.
സ​മീ​പ​ത്തെ ക​വ​ല​യി​ൽ വെ​യി​ലും മ​ഴ​യും കൊ​ണ്ട് നി​ൽ​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​യി​രു​ന്നു ഇ​തു​വ​രെ യാ​ത്ര​ക്കാ​ർ. മ​ഴ പെ​യ്താ​ൽ ക​യ​റി നി​ൽ​ക്കാ​ൻ സൗ​ക​ര്യ​മു​ള്ള ക​ട​തി​ണ്ണ പോ​ലും ഇ​വി​ടെ​യി​ല്ല.
പു​ഴു​വ​രി​ക്കു​ന്ന മ​ലി​ന​ജ​ല​ത്തി​ൽ ത​ന്നെ നി​ൽ​ക്ക​ണം.​കി​ഴ​ക്ക​ഞ്ചേ​രി റോ​ഡി​ലെ ഡ്രെ​യ്നേ​ജ് സം​വി​ധാ​നം ശ​രി​യാ​യി​ല്ലെ​ങ്കി​ൽ പു​തി​യ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​വും മാ​ലി​ന്യ​കേ​ന്ദ്ര​മാ​കും.
മ​ന്ദം ജം​ഗ്ഷ​നി​ൽ മാ​ത്ര​മാ​കും ഇ​നി ടൗ​ണി​ലെ ഏ​ക ബ​സ് സ്റ്റോ​പ്പ്. ടൗ​ണി​ലെ മ​റ്റു സ്റ്റോ​പ്പു​ക​ൾ ഇ​ല്ലാ​താ​കും.
അ​ന​ധി​കൃ​ത ഓ​ട്ടോ സ്റ്റാ​ൻ​ഡു​ക​ളും ഇ​ല്ലാ​താ​ക്കും. മു​ക​ളി​ൽ കോ ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് മു​ത​ൽ ടൗ​ണ്‍ റോ​ഡ് നി​റ​യെ ത​ങ്കം ജം​ഗ്ഷ​ൻ വ​രെ ഇ​പ്പോ​ൾ ഓ​ട്ടോ​റി​ക്ഷ​ക​ളാ​ണ് നി​ർ​ത്തി​യി​ടു​ന്ന​ത്.
അം​ഗീ​കൃ​ത സ്റ്റാ​ൻ​ഡു​ക​ളി​ൽ ത​ന്നെ പെ​ർ​മി​റ്റി​ല്ലാ​ത്ത ഓ​ട്ടോ​റി​ക്ഷ​ക​ൾ പി​ടി​കൂ​ടും. സ്റ്റാ​ൻ​ഡി​ൽ ബ​സു​ക​ൾ​ക്ക് പ​ഞ്ചിം​ഗ് സം​വി​ധാ​നം വീ​ണ്ടും കൊ​ണ്ടു​വ​രു​ന്നു​ണ്ട്.
പ​ഞ്ചാ​യ​ത്ത്, പോ​ലീ​സ്, പൊ​തു​മ​രാ​മ​ത്ത്, റ​വ​ന്യു, മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പിന്‍റെ സം​യോ​ജ​ന​ത്തി​ലാ​ണ് അ​ഞ്ചുമു​ത​ൽ ടൗ​ണി​ൽ പു​തി​യ ട്രാ​ഫി​ക് സം​വി​ധാ​നം നി​ല​വി​ൽ വ​രു​ന്ന​ത്.