കു​ഴ​ൽ​മ​ന്ദം ബ്ലോ​ക്ക് ആ​രോ​ഗ്യ​മേ​ള ഇ​ന്ന്
Saturday, July 2, 2022 12:47 AM IST
പാലക്കാട്: കു​ഴ​ൽ​മ​ന്ദം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ആ​രോ​ഗ്യ​വ​കു​പ്പ്, ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യ​ത്തി​ന്‍റ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ഴ​ൽ​മ​ന്ദം ബ്ലോ​ക്ക് ആ​രോ​ഗ്യ​മേ​ള ഇ​ന്നുരാ​വി​ലെ ഒ​ൻ​പ​തി​ന് കു​ഴ​ൽ​മ​ന്ദം ഗു​ഡ് ഷെ​പ്പേ​ർ​ഡ് സ്കൂ​ളി​ൽ കെ.​ഡി പ്ര​സേ​ന​ൻ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.
കു​ഴ​ൽ​മ​ന്ദം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ ദേ​വ​ദാ​സ് അ​ദ്ധ്യ​ക്ഷ​നാ​കു​ന്ന പ​രി​പാ​ടി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ ചാ​മു​ണ്ണി, എം.​എ​ൽ.​എ. മാ​രാ​യ പി.​പി സു​മോ​ദ്, ഷാ​ഫി പ​റ​ന്പി​ൽ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും.
മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ വി​വി​ധ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സെ​മി​നാ​ർ, ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്, മെ​ഡി​ക്ക​ൽ ക്യാ​ന്പ്, ജീ​വി​ത​ശൈ​ലി രോ​ഗ നി​ർ​ണ​യ ക്ലീ​നി​ക്, ഫ്ളാ​ഷ് , ഇ​ൻ​സ്റ്റ​ന്‍റ് ക്വി​സ്റ്റ് എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും.
ആ​രോ​ഗ്യ​മേ​ള​യു​ടെ ഭാ​ഗ​മാ​യി വി​ളം​ബ​ര റാ​ലി കു​ഴ​ൽ​മ​ന്ദം സി.​എ​ച്ച്.​സി​യി​ൽ നി​ന്നും പു​റ​പ്പെ​ടും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സ​ജി​ത, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.