ബാ​ല​വ​കാ​ശ ക​മ്മീ​ഷ​ൻ യോ​ഗം ഇ​ന്ന്
Saturday, July 2, 2022 12:47 AM IST
പാലക്കാട്: ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ലെ കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് ഇ​ന്നുരാ​വി​ലെ 11ന് ​അ​ഗ​ളി കി​ല സെ​ന്‍റ​റി​ൽ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നും മ​ല​ബാ​ർ കാൻ​സ​ർ സെ​ന്‍റ​റും സം​യു​ക്ത​മാ​യി യോ​ഗം ചേ​രും.
ആ​ദി​വാ​സി​ക​ൾ​ക്കി​ട​യി​ലെ മ​ദ്യ​പാ​നം, പു​ക​യി​ല, മ​യ​ക്കു​മ​രു​ന്ന് തു​ട​ങ്ങി​യ​വ​യു​ടെ ഉ​പ​യോ​ഗം മൂ​ലം ക്യാ​ൻ​സ​ർ പോ​ലു​ള്ള മാ​ര​ക​രോ​ഗ​ങ്ങ​ൾ മേ​ഖ​ല​യെ എ​ങ്ങ​നെ ബാ​ധി​ക്കു​ന്നു തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ, ഡി.​എം.​ഒ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ യോ​ഗം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും. പോ​ക്സോ നി​യ​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സെ​പ്തം​ബ​റി​ൽ ന​ട​ന്ന ക​ർ​ത്ത​വ്യ​വാ​ഹ​ക​രു​ടെ യോ​ഗ​ത്തി​ന്‍റ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​യും പു​രോ​ഗ​തി​യും ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ വി​ല​യി​രു​ത്തും.