പേ​വി​ഷ​ബാ​ധ പ്ര​തി​രോ​ധം : പ​ഞ്ചാ​യ​ത്തു​ക​ൾ, മു​നി​സി​പ്പാ​ലി​റ്റി​ക​ളിൽ ഉൗ​ർ​ജിത ബോ​ധ​വ​ത്ക​ര​ണം നടത്തും
Saturday, July 2, 2022 12:47 AM IST
പാലക്കാട്: ജി​ല്ല​യി​ൽ പേ​വി​ഷ​ബാ​ധ പ്ര​തി​രോ​ധം ല​ക്ഷ്യ​മി​ട്ട് ബോ​ധ​ത്ക്ക​ര​ണം ന​ൽ​കു​ന്ന​തി​നാ​യി ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്നു.

പേ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്ന് ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം വി​ദ്യാ​ർ​ത്ഥി മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പ​ഞ്ചാ​യ​ത്തു​ക​ൾ, മു​നി​സി​പ്പാ​ലി​റ്റി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പേ​വി​ഷ​ബാ​ധ പ്ര​തി​രോ​ധ​ത്തി​ൽ ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്തു​ന്ന​തി​ന് തീ​രു​മാ​ന​മാ​യി.

വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ​ക്കു​ള്ള പ്ര​തി​രോ​ധ കു​ത്തി​വെ​യ്പു​ക​ൾ കൃ​ത്യ​മാ​യി എ​ടു​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു വ​രു​ത്തു​ം.

പൊ​തു​ഇ​ട​ങ്ങ​ളി​ൽ അ​ല​ക്ഷ്യ​മാ​യി മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​യു​ന്ന​ത് തെ​രു​വ് നാ​യ്ക്ക​ൾ പെ​രു​കാ​നി​ട​വ​രു​ത്തു​ന്ന​തി​നാ​ൽ അ​ത് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് കൃ​ത്യ​മാ​യി ബോ​ധ​വ​ൽ​ക്ക​ര​ണം ന​ൽ​കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.

നാ​യ​ക​ളു​ടെ വ​ദ്ധ്യ​ക​ര​ണം, തെ​രു​വ് നാ​യ്ക്ക​ളു​ടെ പ്ര​തി​രോ​ധ കു​ത്തി​വെ​യ്പ് എ​ന്നി​വ​യെ കു​റി​ച്ചും യോ​ഗ​ത്തി​ൽ ച​ർ​ച്ച​ചെ​യ്തു. ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഡി.​എം.​ഒ. കെ.​പി. റീ​ത്ത, അ​നി​മ​ൽ ഹ​സ്ബ​ന്‍റ​റി ജി​ല്ലാ ഓ​ഫീ​സ​ർ ഡോ. ​പ​ത്മ​ജ, മൃ​ഗ​സം​ര​ക്ഷ​ണം, ആ​രോ​ഗ്യം, മു​നി​സി​പ്പാ​ലി​റ്റി​ക​ൾ എ​ന്നി​വ​ട​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.