പാ​ള​യ​ൻ​കോ​ട​ൻ പ​ഴ​ത്തി​ന് റെ​ക്കോ​ർ​ഡ് വി​ല​യും ക​ടു​ത്ത ക്ഷാ​മ​വും
Thursday, June 30, 2022 12:23 AM IST
വ​ട​ക്ക​ഞ്ചേ​രി : പാ​വ​പ്പെ​ട്ട​വ​ന്‍റെ വാ​ഴ​പ​ഴം എ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​ള​യ​ൻ​കോ​ട​ൻ (മൈ​സൂ​ർ പ​ഴം) പ​ഴ​ത്തി​ന് റെ​ക്കോ​ർ​ഡ് വി​ല​യും ക്ഷാ​മ​വും. കി​ലോ​ക്ക് ചി​ല്ല​റ വി​ല്പ​ന വി​ല 55 രൂ​പ വ​രെ എ​ത്തി. 15 രൂ​പ​യി​ൽ താ​ഴെ മൊ​ത്ത വി​ല്ന ന​ട​ക്കു​ന്ന കാ​യ​ക്കാ​ണ് ഈ ​വി​ല കു​തി​പ്പ്.
പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റു​ക​ളി​ൽ പാ​ള​യ​ൻ​കോ​ട​ൻ കാ​യ അ​പൂ​ർ​വ​മാ​യ സ്ഥി​തി​യാ​ണി​പ്പോ​ൾ. പാ​ള​യ​ൻ​കോ​ട​ന് ഇ​ത്ര​യും ഉ​യ​ർ​ന്ന വി​ല ഇ​താ​ദ്യ​മാ​ണെ​ന്ന് വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ൽ കാ​യ​യു​ടെ മൊ​ത്ത ക​ച്ച​വ​ടം ന​ട​ത്തു​ന്ന സ​ലീം പ​റ​ഞ്ഞു. മ​ഴ ഇ​ല്ലാ​ത്ത​തും ഉ​ല്പാ​ദ​നം കു​റ​ഞ്ഞ​തു​മാ​ണ് ഈ ​ഇ​നം കാ​യ​ക്ക് വി​ല കു​തി​ച്ചു​യ​രാ​ൻ കാ​ര​ണ​മാ​യ​ത്. മ​ഴ​ക്കാ​ല​ത്തും മ​ഞ്ഞു​കാ​ല​ത്തും പാ​ള​യ​ൻ​കോ​ട​ൻ പ​ഴ​ത്തി​ന് ആ​വ​ശ്യ​ക്കാ​ർ കു​റ​യും. ത​ണു​പ്പി​ൽ പാ​ള​യ​ൻ​കോ​ട​ൻ പ​ഴം ക​ഴി​ച്ചാ​ൽ ചു​മ, പ​നി എ​ന്നി​വ പി​ടി​പ്പെ​ടും എ​ന്നൊ​ക്കെ പ​റ​ഞ്ഞാ​ണ് പാ​ള​യ​ൻ​കോ​ട​ന് വീ​ടു​ക​ളി​ൽ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തു​ക.
മ​ല​യോ​ര​ങ്ങ​ളി​ൽ ആ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ട്ടു​മൃ​ഗ ശ​ല്യം രൂ​ക്ഷ​മാ​യ​തും കാ​യ ഉ​ല്പാ​ദ​ന​ത്തെ ഗ​ണ്യ​മാ​യി കു​റ​ച്ചി​ട്ടു​ണ്ട്. ഞാ​ലി​പൂ​വ​നും പൂ​വ​നും ഉ​യ​ർ​ന്ന വി​ല​യാ​ണ്. ഇ​പ്പോ​ൾ ചി​ല്ല​റ വി​ല്പ​ന വി​ല 60 രൂ​പ വ​രെ​യു​ണ്ട്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും മ​റ്റു​മു​ള്ള വ​ര​വ് ഇ​ല്ലാ​ത്ത​തി​നാ​ൽ നാ​ട​ൻ നേ​ന്ത്ര കാ​യ്ക്കും ന​ല്ല വി​ല​യാ​ണ്. 70 രൂ​പ​യാ​ണ് കി​ലോ വി​ല.