കോ​യ​ന്പ​ത്തൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന
Thursday, June 30, 2022 12:23 AM IST
കോ​യ​ന്പ​ത്തൂ​ർ: കോ​യ​ന്പ​ത്തൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. റേ​സ് കോ​ഴ്സ് എ​സ്ഐ വി​ൻ​സെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ആറ് മ​ണി​ക്ക് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
മു​പ്പ​തോ​ളം പോ​ലീ​സു​കാ​ർ ചേ​ർ​ന്ന് ജ​യി​ലി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ര​ണ്ടു മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന പ​രി​ശോ​ധ​ന എ​ട്ടു മ​ണി​ക്ക് അ​വ​സാ​നി​ച്ചു. പ​രി​ശോ​ധ​ന​യി​ൽ പ്ര​ത്യേ​കി​ച്ച് ഒ​ന്നും പി​ടി​ച്ചെ​ടു​ത്തി​ട്ടി​ല്ല എ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.