അ​റ​സ്റ്റു ചെ​യ്തു
Thursday, June 30, 2022 12:23 AM IST
കോ​യ​ന്പ​ത്തൂ​ർ: അ​മി​ത പ​ലി​ശ ഈ​ടാ​ക്കു​ക​യും പ​ണ​മാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ഇ​രു​ച​ക്ര​വാ​ഹ​നം വാ​ഹ​നം എ​ടു​ത്തു കൊ​ണ്ട് പോ​വു​ക​യും ചെ​യ്ത യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. കൃ​ഷ്ണ​സ്വാ​മി പു​രം ഭൂ​പ​തി ശി​വ​രാ​ജ് (25) കി​ണ​ത്തു ക​ട​വ് കൃ​ഷ്ണ​വേ​ണി കാ​ർ​ത്തി​ക് രാ​ജ​യു​ടെ പ​രാ​തി​യി​ൻ മേ​ൽ അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ർ ക​ഴി​ഞ്ഞ വ​ർ​ഷം ഭൂ​പ​തി​യി​ൽ നി​ന്നും പ​തി​നേ​ഴാ​യി​ര​ത്തി അ​ഞ്ഞൂ​റു രൂ​പ പ​ലി​ശ​യ്ക്ക് വാ​ങ്ങി​യി​രു​ന്നു.
മാ​സം തോ​റും 2300 രൂ​പ പ​ലി​ശ​യാ​യി ന​ൽ​കി​യി​രു​ന്നു. ഈ ​നി​ല​യി​ൽ പ​ണ​മ​ട​ച്ച് പൂ​ർ​ത്തി​യാ​യ നി​ല​യി​ൽ ഭൂ​പ​തി പ​ണ​മാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് വീ​ട്ടി​ലെ​ത്തു​ക​യും പ​ണം കൊ​ടു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ബൈ​ക്ക് എ​ടു​ത്തു കൊ​ണ്ടു​പോ​വു​ക​യും യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ൻ​മേ​ൽ ഭൂ​പ​തി​യെ അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു.