ടോ​ൾ ബൂ​ത്തു​ക​ൾ സ​ഞ്ചാ​ര​ത​ട​സ​ം
Thursday, June 30, 2022 12:20 AM IST
പാ​ല​ക്കാ​ട്: ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​മാ​യ വി​ക്ടോ​റി​യ കോ​ള​ജ് ജം​ഗ്ഷ​ൻ, ബിഒസി റോ​ഡ്, മ​ല​ന്പു​ഴ മ​ന്ത​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ ടോ​ൾ ബൂ​ത്തു​ക​ൾ സഞ്ചാര തടസമാകുന്നു.
ഇവയെല്ലാം സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ താ​വ​ള​വു​മാ​യി മാ​റി​യി​ട്ട് വ​ർ​ഷ​ങ്ങ​ളായെ​ങ്കി​ലും പൊ​ളി​ച്ചു​നീ​ക്കാ​ൻ ഇ​തു​വ​രെ​യാ​യി​ട്ടും ന​ട​പ​ടി ആ​യി​ട്ടി​ല്ല. വാ​ർ​ത്ത​ക​ളും പ്രതിഷേധങ്ങളും ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണ് അ​ധി​കൃ​ത​ർ. ജ​ന​പ്ര​തി​നി​ധി​ക​ളും ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​പെ​ടു​ന്നി​ല്ലെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു.