പെ​യി​ന്‍റിം​ഗ് ജോ​ലി​ക്കി​ടെ കാ​ൽ വ​ഴു​തി കി​ണ​റ്റി​ൽ വീ​ണ് യു​വാ​വ് മ​രി​ച്ചു
Wednesday, June 29, 2022 10:12 PM IST
ചെ​ർ​പ്പു​ള​ശ്ശേ​രി: വീ​ടി​ന്‍റെ പെ​യി​ന്‍റിം​ഗ് ജോ​ലി​ക്കി​ടെ യു​വാ​വ് കാ​ൽ വ​ഴു​തി കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ചു.​നെ​ല്ലാ​യ മോ​ളൂ​ർ ത​റ​യ​ൽ കു​ന്നു​മ്മ​ൽ വീ​ട്ടി​ൽ ഖ​മ​റു​ദ്ദീ​ന്‍റെ മ​ക​ൻ റി​യാ​സാ​ണ് (21) മ​രി​ച്ച​ത്. കാ​റ​ൽ​മ​ണ്ണ 29-ാം മൈ​ലി​ൽ ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം.

വീ​ടി​ന്‍റെ പു​റ​ത്ത് മു​ക​ൾ നി​ല​യി​ൽനി​ന്ന് പെ​യി​ന്‍റ് ചെ​യ്യു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി താ​ഴെ​യു​ള​ള കി​ണ​റ്റി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നെ​ന്ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ പ​റ​ഞ്ഞു.​ ആ​ൾ​മ​റ​യി​ൽ ത​ല​യി​ടി​ച്ചാ​ണ് റി​യാ​സ് കി​ണ​റി​ന​ക​ത്തേ​ക്ക് വീ​ണ​ത്.

വെ​ള്ള​ത്തി​ൽ താ​ഴ്ന്നുപോ​യ റി​യാ​സി​നെ പു​റ​ത്തെ​ടു​ത്ത് ചെ​ർ​പ്പു​ള​ശ്ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. വീ​ഴ്ച​യു​ടെ ആ​ഘാ​ത​ത്തി​ൽ റി​യാ​സി​ന്‍റെ ത​ല​ക്ക് ക്ഷ​ത​മേ​റ്റി​രു​ന്നു.​ ചെ​ർ​പ്പു​ള​ശ്ശേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.
മാ​താ​വ് : ന​ബീ​സ,സ​ഹോ​ദ​ര​ൻ : ഫൈ​സ​ൽ