പോ​ക്സോ കേ​സ് : യു​വാ​വ് അ​റ​സ്റ്റി​ൽ
Wednesday, June 29, 2022 12:16 AM IST
കോ​യ​ന്പ​ത്തൂ​ർ : പ്ര​ണ​യാ​ഭ്യ​ർ​ഥ​ന ന​ട​ത്തി​ക്കൊ​ണ്ട് ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർഥി​നി​യെ ശ​ല്യം ചെ​യ്ത യു​വാ​വി​നെ പോ​ക്സോ ആ​ക്ടി​ൽ അ​റ​സ്റ്റു ചെ​യ്തു.
പീ​ള​മേ​ട് ഹ​രി​ഹ​ര​ൻ (20) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സ്വ​കാ​ര്യ കോ​ള​ജി​ൽ എ​ൻ​ജി​നീ​യ​റിം​ഗ് മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യ ഹ​രി​ഹ​ര​ൻ പ്ര​ണ​യി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് പെ​ണ്‍​കു​ട്ടി​യെ ശ​ല്യം ചെ​യ്തി​രു​ന്നു. ഇ​യാ​ളു​ടെ ശ​ല്യം സ​ഹി​ക്ക​വ​യ്യാ​തെ​യാ​യ​പ്പോ​ൾ പെ​ണ്‍​കു​ട്ടി ര​ക്ഷി​താ​ക്ക​ളെ വി​വ​ര​മ​റി​യി​ക്കു​ക​യും ര​ക്ഷി​താ​ക്ക​ൾ പീ​ള​മേ​ട് പോ​ലീ​സി​ൽ വി​വ​ര​മ​റി​ക്കു​ക​യും പോ​ലീ​സ് ഹ​രി​ഹ​ര​നെ പോ​ക്സോ ആ​ക്ടി​ൽ അ​റ​സ്റ്റു​ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

യു​വ​തി​യെ ശ​ല്യം ചെ​യ്ത
യു​വാ​വ് പി​ടി​യി​ൽ

കോ​യ​ന്പ​ത്തൂ​ർ : യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത യു​വാ​വി​നെ അ​റ​സ്റ്റു ചെ​യ്തു. ര​ത്ന​പു​രി പ്ര​വീ​ണ്‍ (33) ആ​ണ് അ​യ​ൽ​വാ​സി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി യു​വ​തി​യോ​ട് അ​ശ്ലീല​മാ​യി സം​സാ​രി​ക്കു​ന്ന​തു പ​തി​വാ​യി​രു​ന്നു.
ക​ഴി​ഞ്ഞദി​വ​സം യു​വ​തി ജോ​ലി ക​ഴി​ഞ്ഞുവ​രു​ന്ന സ​മ​യ​ത്ത് കാ​ത്തു നി​ന്നി​രു​ന്ന പ്ര​വീ​ണ്‍ യു​വ​തി​യോ​ട് അ​ശ്ലീ​ലം പ​റ​യു​ക​യും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ചെ​യ്യു​ക​യും യു​വ​തി എ​തി​ർ​ത്ത​പ്പോ​ൾ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് യു​വ​തി ന​ല്കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ത്ന​പു​രി പോ​ലീ​സ് പ്ര​വീ​ണി​നെ അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു.