കൈ ​ന​ഷ്ട​പ്പെ​ട്ടി​ട്ടും പ്ര​തീ​ക്ഷ കൈ​വി​ടാ​തെ ശ്രീരാമൻ; സൈക്കിളിൽ ചുറ്റി കൊറിയർ ഡെലിവറി
Wednesday, June 29, 2022 12:15 AM IST
കോ​യ​ന്പ​ത്തൂ​ർ : ഒ​രു കൈ​കൊ​ണ്ട് ബാലൻസ് ചെയ്ത് സൈ​ക്കി​ൾ ച​വി​ട്ടാ​ൻ യാ​തൊ​രു മ​ടി​യു​മി​ല്ലാ​തെ സ​ർ​വ​ത്ര സ​ഞ്ച​രി​ക്കു​ന്ന ഈ ​വൃ​ദ്ധ​ൻ ഒ​രു ദി​വ​സം 50 കി​ലോ​മീ​റ്റ​റോ​ളം സൈ​ക്കി​ളി​ൽ ചു​റ്റി സ​ഞ്ച​രി​ക്കു​ന്നു. പു​തു​ക്കോ​ട്ട ജി​ല്ല​യി​ലെ സ​ദ​യം​പ​ട്ടി ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള​യാ​ളാ​ണ് ശ്രീ​രാ​മ​ൻ. എ​ണ്‍​പ​തു​കാ​ര​നാ​യ അ​ദ്ദേ​ഹം ത​ന്‍റെ ആ​ദ്യ​കാ​ലം മു​ത​ൽ ഒ​രു സ്വ​കാ​ര്യ ബ​സ് ഓ​പ്പ​റേ​റ്റ​റാ​യി ജോ​ലി ചെ​യ്തു.
അ​പ്പോ​ൾ അ​പ്ര​തീ​ക്ഷി​ത​മാ​യി ശ്രീ​രാ​മ​നെ ഒ​രു പ​ശു ഇ​ടി​ച്ചു വീ​ഴ്ത്തി. ഇ​യാ​ളു​ടെ വ​ല​തു കൈ​യ്ക്ക് പൊ​ട്ട​ലു​ണ്ടാ​യി. അ​ങ്ങ​നെ വ​ല​തു​കൈ മു​റി​ച്ചു​മാ​റ്റി. എ​ന്നി​ട്ടും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ സൈ​ക്കി​ൾ ച​വി​ട്ടി. 1971ൽ ​ത​പാ​ൽ സേ​വ​ന​ത്തി​ൽ പോ​സ്റ്റ്മാ​സ്റ്റ​റാ​യി ജോ​ലി ല​ഭി​ച്ചു. 37 വ​ർ​ഷം ഒ​റ്റ​ക്കൈ പോ​സ്റ്റ് മാ​സ്റ്റ​റാ​യി ജോ​ലി ചെ​യ്ത ശേ​ഷ​മാ​ണ് വി​ര​മി​ച്ച​ത്.
ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി മ​ക​ൾ​ക്കാ​യി കോ​യ​ന്പ​ത്തൂ​ർ ത​ടാ​ക പ​രി​സ​ര​ത്താ​ണ് താ​മ​സം. അ​നു​ഭ​വ​പ​രി​ച​യ​ത്തോ​ടെ ശ്രീ​രാ​മ​ൻ ഒ​രു സ്വ​കാ​ര്യ കൊ​റി​യ​ർ ക​ന്പ​നി​യി​ൽ ചേ​ർ​ന്നു. ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ജോ​ലി ചെ​യ്യാ​ൻ വ്യ​ഗ്ര​ത​യു​ള്ള ഈ ​വൃ​ദ്ധ​ൻ ചെ​റു​പ്രാ​യ​ത്തി​ൽ ത​ന്നെ ഒ​രു കൈ​കൊ​ണ്ട് സൈ​ക്കി​ൾ ച​വി​ട്ടു​ക​യും കൊ​റി​യ​ർ എ​ത്തി​ക്കു​ക​യും ചെ​യ്യു​ന്നു. ദി​വ​സേ​ന ത​ടാ​കം മേ​ഖ​ല​യി​ൽ നി​ന്ന് സാ​യി​ബാ​ബ കോ​ള​നി​യി​ലേ​ക്ക് പോ​കു​ന്ന ഇ​യാ​ൾ ഒ​രു സ്വ​കാ​ര്യ കൊ​റി​യ​ർ ക​ന്പ​നി​യി​ലേ​ക്ക് പാ​ഴ്സ​ലു​ക​ൾ എ​ടു​ത്ത് വീ​ടു​തോ​റും എ​ത്തി​ക്കു​ന്നു. കൈ നഷ്ടപ്പെട്ടിട്ടും സൈ​ക്കി​ൾ ച​വി​ട്ടാ​ൻ ഒ​രു മ​ടി​യു​മി​ല്ലാ​തെ സ​ർ​വ​ത്ര സ​ഞ്ച​രി​ക്കു​ന്ന ഈ ​വൃ​ദ്ധ​ൻ ഒ​രു ദി​വ​സം 50 കി​ലോ​മീ​റ്റ​റോ​ളം സൈ​ക്കി​ളി​ൽ കോ​യ​ന്പ​ത്തൂ​ർ ചു​റ്റി സ​ഞ്ച​രി​ക്കു​ന്നു. ഇ​തേ​ക്കു​റി​ച്ച് ശ്രീ​രാ​മ​ൻ പ​റ​ഞ്ഞു, എ​ന്‍റെ ഭാ​ര്യ​ക്ക് സു​ഖ​മി​ല്ല. അ​ങ്ങ​നെ ഞാ​ൻ രാ​വി​ലെ അഞ്ച് മ​ണി​ക്ക് എ​ഴു​ന്നേ​റ്റ് ഭ​ക്ഷ​ണം പാ​കം ചെ​യ്ത് ക​ഴി​ച്ച് മ​രു​ന്ന് കൊ​ടു​ത്ത് 11 മ​ണി​ക്ക് ജോ​ലി​ക്ക് വ​രും. കൊ​റി​യ​ർ ക​ന്പ​നി വ​ഴി 7,500 രൂ​പ​യാ​ണ് പ്ര​തി​മാ​സ വ​രു​മാ​നം. അ​ത് സൂ​ക്ഷി​ച്ച് ഭാ​ര്യ​യ്ക്ക് മാ​സം ആ​റാ​യി​രം രൂ​പ​യ്ക്ക് ഗു​ളി​ക വാ​ങ്ങ​ണം. സൈ​ക്കി​ൾ ന​ന്നാ​ക്ക​ണം. പു​തി​യ സൈ​ക്കി​ൾ വാ​ങ്ങാ​ൻ പ​ണ​മി​ല്ലാ​യി​രു​ന്നു. അ​തു​വ​ഴി കി​ട്ടു​ന്ന വ​രു​മാ​നം കൊ​ണ്ടാ​ണ് ഞാ​ൻ ജീ​വി​ക്കു​ന്ന​ത്.
പ്രാ​യം ഒ​രു ത​ട​സ്‌​സ​മ​ല്ല. ശാ​രീ​രി​ക​മാ​യി ബലമുള്ളിട ത്തോളം ഞാ​ൻ പ്ര​വ​ർ​ത്തി​ക്കും. ഒ​രു ദി​വ​സം ഞാ​ൻ വെ​റു​തെ ഇ​രിക്കില്ല. എ​നി​ക്ക് സൈ​ക്കി​ൾ ച​വി​ട്ടാ​ൻ ബു​ദ്ധി​മു​ട്ടി​ല്ല. എ​ന്‍റെ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ഞാ​ൻ ക​ഠി​നാ​ധ്വാ​നം ചെ​യ്യും. ആത്മവിശ്വാസത്തോടെ അ​ദ്ദേ​ഹം പ​റ​ഞ്ഞു.