ചാ​രി​റ്റി പ്രോ​ഗ്രാം ന​ട​ത്തി വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ കോ​യ​ന്പ​ത്തൂ​ർ കൗൺസിൽ
Wednesday, June 29, 2022 12:15 AM IST
കോ​യ​ന്പ​ത്തൂ​ർ : വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ കോ​യ​ന്പ​ത്തൂ​ർ കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​സം​തോ​റു​മു​ള്ള ചാ​രി​റ്റി പ്രോ​ഗ്രാം പ​ള്ള​പ്പാ​ള​യം രാ​മ​കൃ​ഷ്ണ ആ​ശ്ര​മ​ത്തി​ൽ വ​ച്ച് ന​ട​ത്തി.
ആ​ശ്ര​മ​ത്തി​ലെ 25 അ​ന്തേ​വാ​സി​ക​ൾ​ക്ക് ഭ​ക്ഷ​ണ​വും ആ​ശ്ര​മ​ത്തി​ലേ​ക്കാ​വ​ശ്യ​മാ​യ പ​ല​വ്യ​ഞ്ജ​ന വ​സ്തു​ക്ക​ളും ന​ല്കി. കോ​യ​ന്പ​ത്തൂ​ർ കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ മേ​നോ​ൻ, സെ​ക്ര​ട്ട​റി സി.​സി. സ​ണ്ണി, വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​യി ഗ്രാം ​കെ.​ ര​വീ​ന്ദ്ര​ൻ, ജോ.​സെ​ക്ര​ട്ട​റി എ.​കെ. ജോ​ണ്‍​സ​ണ്‍, കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഡോ.​ രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, ജി.​ രാ​ജി​വ്, ബോ​ർ​ഡ് മെ​ന്പ​ർ​മാ​രാ​യ വി​ജ​യ​ല​ക്ഷ്മി, എ​ൻ. ​പ്ര​കാ​ശ്, ആ​ർ.​ വി​ന​യ​ൻ, കെ.​ ശ​ര​ണ്‍ തു​ട​ങ്ങി​യ​വ​ർ ചാ​രി​റ്റി പ്രോ​ഗ്രാ​മി​ൽ പ​ങ്കെ​ടു​ത്തു. അ​ടു​ത്ത മാ​സ​ത്തെ ചാ​രി​റ്റി പ്രോ​ഗ്രാം ജൂ​ലൈ 10 ന് ​പോ​ത്ത​ന്നൂ​ർ ഫാ​മി​ലീ​സ് ഫോ​ർ ചി​ൽ​ഡ്ര​നി​ലാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് ഡ​ബ്ല്യു​എം​എ​ഫ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.