പ​ച്ച​ക്ക​റി വി​ള​വെ​ടു​പ്പ് തു​ട​ങ്ങി; ക​ർ​ഷ​ക​നു തി​രി​ച്ച​ടി​യാ​യി വി​ല​യി​ടി​വ്
Wednesday, June 29, 2022 12:15 AM IST
നെന്മാ​റ: വേ​ന​ലി​ൽ വെ​ള്ള​മൊ​ഴി​ച്ച് വ​ള​ർ​ത്തി​യ പ​ച്ച​ക്ക​റി വി​ള​വെ​ടു​ത്തു തു​ട​ങ്ങി​യ​പ്പോ​ൾ വി​ല ല​ഭി​ക്കാ​ത്ത​ത് ക​ർ​ഷ​ക​നു തി​രി​ച്ച​ടി​യാ​കു​ന്നു.

അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​ച്ച​ക്ക​റി ക​ർ​ഷ​ക​രാ​ണ് വി​ള​വെ​ടു​ത്ത പാ​വ​യ്ക്ക​യ്ക്ക് വി​ല ല​ഭി​ക്കാ​തെ ന​ഷ്ട​ത്തി​ലാ​യ​ത്. ക​ർ​ഷ​ക​രു​ടെ സം​ഘം മു​ഖേ​ന സം​ഭ​രി​ക്കു​ന്ന പാ​വ​യ്ക്കയ്ക്കു പോ​ലും കി​ലോ​യ്ക്ക് 13 രൂ​പ മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്.

എ​റ​ണാ​കു​ളം, കോ​ട്ട​യം ജി​ല്ല​ക​ളി​ലേ​ക്ക് സ്വാ​ശ്ര​യ സ​മി​തി​യി​ലൂ​ടെ സം​ഭ​രി​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ൾ വി​ല്പ​ന​ക്കാ​യി കൊ​ണ്ടു​പോ​കു​ന്ന​ത്. പൊ​തു​വി​പ​ണി​യി​ൽ കി​ലോ​യ്ക്ക് 30 രൂ​പ​യ്ക്ക് പാ​വ​ക്ക വി​ല്ക്കു​ന്പോ​ഴാ​ണ് ക​ർ​ഷ​ക​രി​ൽ നി​ന്ന് തു​ഛ​മാ​യ വി​ല​യ്ക്കു സം​ഭ​രി​ക്കു​ന്ന​ത്.

അ​യി​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പാ​ളി​യ​മം​ഗ​ലം, കു​റു​ന്പൂ​ർ, ക​രി​ന്പാ​റ, തി​രു​വ​ഴി​യാ​ട്, പാ​ല​മൊ​ക്ക് തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലാ​ണ് ക​ർ​ഷ​ക​ർ പാ​ട്ട​ത്തി​നെ​ടു​ത്തും സ്വ​ന്ത​മാ​യും പ​ച്ച​ക്ക​റി കൃ​ഷി ന​ട​ത്തി​വ​രു​ന്ന​ത്. ര​ണ്ടാം വി​ള നെ​ൽ​കൃ​ഷി ക​ഴി​ഞ്ഞ​തും നി​ല​മൊ​രു​ക്കി വേ​ന​ലി​ൽ ന​ട്ടു​വ​ള​ർ​ത്തി​യ ചെ​ടി​ക​ളി​ൽ നി​ന്നാ​ണ് ഇ​പ്പോ​ൾ വി​ള​വെ​ടു​പ്പ് തു​ട​ങ്ങി​യ​ത്. വ​ള​ങ്ങ​ൾ​ക്കു വി​ല കൂ​ടി​യ​തും കീ​ട​ശ​ല്യ​ങ്ങ​ൾ ത​ട​യാ​നു​ള്ള പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ ഉ​ൾ​പ്പെ​ടെ വി​ല വ​ർ​ധി​ച്ച​തു​മൂ​ലം ഉ​ൽ​പ്പാ​ദ​ന ചെല​വ് കൂ​ടി​യ​താ​യി ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ഇ​പ്പോ​ൾ വി​ള​വെ​ടു​പ്പ് സ​ജീ​വ​മാ​യ​തോ​ടെ​യാ​ണ് വി​ല​യും ഇ​ടി​ഞ്ഞ​ത്.

ഇ​തോ​ടെ സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത​തി​ന്‍റെ തു​കപോ​ലും കൊ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. ഇ​ങ്ങ​നെ ഒ​രു അ​വ​സ്ഥ​യാ​ണെ​ങ്കി​ൽ വ​രും വ​ർ​ഷ​ങ്ങ​ളി​ൽ പാ​വ​ൽ കൃ​ഷി​യി​റ​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.