കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യെ ക​ണ്ടെ​ത്തി
Wednesday, June 29, 2022 12:15 AM IST
അ​ഗ​ളി: പു​തൂ​ർ ട്രൈ​ബ​ൽ ഹോ​സ്റ്റ​ലി​ൽ നി​ന്നും കാ​ണാ​താ​യ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​യെ ക​ന്പ​ള​ക്കാ​ട് ഉൗ​രി​ൽ ക​ണ്ടെ​ത്തി. ആ​ന​വാ​യ് ഉൗ​രി​ലെ പ്രായപൂർത്തിയാകാത്ത വിദ്യാർഥിയാ​ണ് ഹോ​സ്റ്റ​ലി​ൽ നി​ന്ന് മു​ങ്ങി​യ​ത്. ഞാ​യ​ർ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നു​മ​ണി​യോ​ടെ​യാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്.
പോ​ലീ​സും ട്രൈ​ബ​ൽ വ​കു​പ്പും നാ​ട്ടു​കാ​രും തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഹോ​സ്റ്റ​ൽ താ​മ​സം മ​ടു​ത്ത​തോ​ടെ സ്വ​ന്തം ഉൗ​രാ​യ അ​ന​വാ​യി​ലേ​ക്ക് കാ​ട്ടി​ലൂ​ടെ കാ​ൽ​ന​ട​യാ​യി പോ​വു​ക​യാ​യി​രു​ന്നു വി​ദ്യാ​ർ​ഥി. ക​ടു​വ അ​ട​ക്ക​മു​ള്ള വ​ന്യമൃ​ഗ​ങ്ങ​ളു​ടെ സ​ങ്കേ​ത​മാ​യ വ​ന​മേ​ഖ​ല​യി​ലൂ​ടെ അ​പ​ക​ട​പാ​ത​യി​ലൂ​ടെ​യാ​യി​രു​ന്നു യാ​ത്ര. പു​തൂ​രി​ൽ നി​ന്നും വെ​ന്ത​വ​ട്ടി, പാ​ലൂ​ർ തേ​ക്കു​വ​ട്ട, അ​ബ്ബ​ന്നൂ​ർ, ഉൗ​രു​ക​ൾ വ​ഴി​ ക​ന്പ​ള​ക്കാ​ട് ഉൗ​രി​ലെ​ത്തി. ഇ​തി​നി​ടെ ഞാ​റാ​ഴ്ച രാ​ത്രി ആ​ന​ക്ക​ല്ല് അ​ങ്ക​ണ​വാ​ടി​യി​ൽ ഉ​റ​ങ്ങി.
അ​ഗ​ളി സ്റ്റേ​ഷ​നി​ലെ സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ൻ ജെ​യി​ൻ പൗ​ലോ​സി​ന്‍റെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ കു​ട്ടി നി​ക്കു​ന്ന സ്ഥാ​നം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ അ​ഗ​ളി സി​ഐ അ​രു​ണ്‍ പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘം കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ളു​മാ​യി ക​ന്പ​ള​ക്കാ​ട് ഉൗ​രി​ലെ​ത്തി കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ വൈ​ദ്യപ​രി​ശോ​ധ​ന​യ്ക്കുശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ബ​ന്ധു​ക്ക​ൾ​ക്കു കൈ​മാ​റി.