അ​ധി​കാ​രി​ക​ൾ സോ​ണ്‍ ക​ട​ക്ക​രു​ത്: പാ​ല​ക്കാ​ട് രൂ​പ​ത കെ​സി​വൈ​എം
Wednesday, June 29, 2022 12:13 AM IST
പാ​ല​ക്കാ​ട് : രൂ​പ​ത ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ക​ളക്ടറേറ്റ് മാ​ർ​ച്ചി​ലും ധ​ർ​ണ​യി​ലും രൂ​പ​ത​യി​ലെ വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നാ​യി പ​ങ്കെ​ടു​ത്ത​ത് കെ​സി​വൈ​എ​മ്മി​ന്‍റെ നൂ​റു​ക​ണ​ക്കി​നു യു​വ​ജ​ന​ങ്ങ​ൾ.
ക​ഴി​ഞ്ഞ ദി​വ​സം വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ൽ യു​വ​ജ​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച കൂ​റ്റ​ൻ പ്ര​തി​ഷേ​ധ റാ​ലി​ക്കു പി​ന്നാ​ലെ ഇ​ന്ന​ലെ പാ​ല​ക്കാ​ട് ക​ളക്ടറേറ്റ് സ​മ​ര​ങ്ങ​ളി​ലും കെ​സി​വൈ​എം യു​വ​ജ​ന​വി​ഭാ​ഗ​ത്തി​ന്‍റെ ക​രു​ത്ത് തെ​ളി​യി​ച്ച​ത് ശ​ക്ത​മാ​യ താ​ക്കീ​താ​യി മാ​റി.
ബ​ഫ​ർ​സോ​ണ്‍ പ്ര​ശ്ന​ത്തി​ൽ അ​ധി​കാ​രി​ക​ൾ സോ​ണ്‍ ക​ട​ക്ക​രു​തെ​ന്നും ജ​ന​ങ്ങ​ളു​ടെ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​ങ്ങ​ൾ​ക്കു​നേ​രെ ഇ​നി​യും ക​ണ്ണ​ട​യ്ക്ക​രു​തെ​ന്നും കെ​സി​വൈ​എം പാ​ല​ക്കാ​ട് രൂ​പ​ത പ്ര​സി​ഡ​ന്‍റ് സ​നോ​ജ് നെ​ല്ലി​ക്കാ​മ​ല മു​ന്ന​റി​യി​പ്പു ന​ല്കി.
നി​ല​വി​ലെ പ്ര​തി​ഷേ​ധ​ങ്ങ​ൾ കൊ​ണ്ടും അ​ധി​കാ​രി​ക​ൾ ക​ർ​ഷ​ക​ർ​ക്ക് അ​നു​കൂ​ല​മാ​യ തീ​രു​മാ​നം ഉ​ണ്ടാ​ക്കി​യി​ല്ലെ​ങ്കി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ സെ​ക്ര​ട്ടേ​റി​യേ​റ്റി​നു മു​ന്നി​ലേ​ക്ക് പ്ര​തി​ഷേ​ധം വ്യാ​പി​പ്പി​ക്കു​മെ​ന്ന് രൂ​പ​ത കെ​സി​വൈ​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഭി​ഷേ​ക് പു​ന്നാം​ത്ത​ട​ത്തി​ൽ പ​റ​ഞ്ഞു.