ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​ഷേ​ധി​ച്ചു
Tuesday, June 28, 2022 12:21 AM IST
കോ​യ​ന്പ​ത്തൂ​ർ : വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കൊ​ണ്ട് കോ​ർ​പ്പ​റേ​ഷ​നി​ൽ ക​രാ​ർ വ്യ​വ​സ്ഥ​യി​ൽ ജോ​ലി ചെ​യ്യു​ന്ന ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​രം ന​ട​ത്തി. 13 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ക​രാ​ർ വ്യ​വ​സ്ഥ​യി​ൽ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​നം വ​ർ​ധി​പ്പി​ക്കു​ക, അ​വ​രെ സ്ഥി​ര​പ്പെ​ടു​ത്തു​ക, കോ​ർ​പ​പ്പ​റേ​ഷ​നി​ൽ താ​ല്ക്കാ​ലി​ക​മാ​യി ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ ദി​വ​സ വേ​ത​നം 700 രൂ​പ​യാ​യി ഉ​യ​ർ​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ടാ​ണ് ധ​ർ​ണ ന​ട​ത്തി​യ​ത്.
ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ക്കാ​ത്ത പ​ക്ഷം കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫീ​സി​നു മു​ൻ​പി​ലോ വി​ഒ​സി പാ​ർ​ക്കി​ലോ സ​മ​രം ന​ട​ത്തു​മെ​ന്ന് സ​മ​ര​ക്കാ​ർ അ​റി​യി​ച്ചു. ഗ​ണ​പ​തി​യി​ൽ ന​ട​ത്തി​യ സ​മ​ര​ത്തി​ൽ നൂറോളം പേ​ർ പ​ങ്കെ​ടു​ത്തു.