വ​ന​ത്തി​ലൂ​ടെ സ​ഞ്ച​രി​ച്ച വാ​ഹ​ന​ങ്ങ​ൾ വ​ന​പാ​ല​ക​ർ കസ്റ്റഡിയിലെടുത്തു
Tuesday, June 28, 2022 12:21 AM IST
കോ​യ​ന്പ​ത്തൂ​ർ : വാ​ൽ​പ്പാ​റ​യി​ൽ വ​ന്യ ജീ​വി​ക​ൾ​ക്ക് ശ​ല്യ​മാ​കു​ന്ന രീ​തി​യി​ൽ രാ​ത്രി​യി​ൽ വ​ന​ത്തി​ലൂ​ടെ ചു​റ്റി സ​ഞ്ച​രി​ച്ച ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ വ​ന​പാ​ല​ക​ർ പി​ടി​കൂ​ടി. ഇ​വ​രി​ൽ നി​ന്നും എ​ഴു​പ​തി​നാ​യി​രം രൂ​പ പി​ഴ ഈ​ടാ​ക്കി. വാ​ൽ​പ്പാ​റ​യി​ലെ ക​രു​മ​ലൈ, അ​ക്കാ​മ​ലെ, പ​ച്ച​മ​ലെ, പ​റ​ളി, വി​ല്ലോ​നി എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​ത്രി നേ​ര​ത്ത് വ​ന്യ ജീ​വി​ക​ൾ​ക്ക് ശ​ല്യ​മാ​കു​ന്ന രീ​തി​യി​ൽ പ​ത്തോ​ളം വി​നോ​ദ സ​ഞ്ചാ​രി​ക​ളു​മാ​യി ചു​റ്റി തി​രി​ഞ്ഞ ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ റേ​ഞ്ച​ർ വെ​ങ്ക​ടേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ർ​മാ​രാ​യ ജീ​വ, ക​ല​യ​ര​സ​ൻ എ​ന്നി​വ​ർ​ക്ക് 25000 രൂ​പ വീ​ത​വും യാ​ത്ര ഏ​ർ​പ്പാ​ടു ചെ​യ്ത സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ന് 20000 രൂ​പ​യും പി​ഴ ചു​മ​ത്തി.