വീ​ട്ട​മ്മ​മാ​രു​ടെ പെ​ൻ​ഷ​ൻ ഉ​ട​ൻ അ​നു​വ​ദി​ക്ക​ണം: വ​നി​താ കോ​ണ്‍​ഗ്ര​സ് -എം
Tuesday, June 28, 2022 12:21 AM IST
പാ​ല​ക്കാ​ട് : വീ​ട്ട​മ്മ​മാ​രു​ടെ പെ​ൻ​ഷ​ൻ ഉ​ട​നെ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് വ​നി​താ കോ​ണ്‍​ഗ്ര​സ് -എം ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പെ​ണ്ണ​മ്മ ജോ​സ​ഫ്. വ​നി​ത കോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ലാ പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ. രാ​വി​ലെ മു​ത​ൽ രാ​ത്രി വ​രെ ജോ​ലി ചെ​യ്തു​കൊ​ണ്ട് ഒ​രു കൂ​ലി​യും കൈ​പ്പ​റ്റാ​തെ ജീ​വി​ക്കു​ന്ന വീ​ട്ട​മ്മ​മാ​ർ​ക്ക് ആ​ശ്വാ​സ​മാ​യി പ്ര​ഖ്യാ​പി​ച്ച വീ​ട്ട​മ്മ​മാ​ർ​ക്ക് പെ​ൻ​ഷ​ൻ എ​ന്ന പ​ദ്ധ​തി പ്രാ​ബ​ല്യ​ത്തി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​പ്രേ​മ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റ അം​ബി​ക ഗോ​പാ​ല​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ. കു​ശ​ല​കു​മാ​ർ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. വ​നി​താ കോ​ണ്‍​ഗ്ര​സ് -എം ​സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​ല്ലി മാ​ത്യു, പാ​ർ​ട്ടി സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗം കെ.​എം. വ​ർ​ഗീ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി എ.​ശ​ശി​ധ​ര​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ റെ​ജി ജോ​സ് പോ​ഷ​ക സം​ഘ​ട​ന ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​രാ​യ രാ​ജേ​ന്ദ്ര​ൻ ക​ല്ലേ​പ്പു​ള്ളി, എ.​ഇ​ബ്രാ​ഹിം, തോ​മ​സ് ജോ​ണ്‍ ക​രു​വ​ള്ളി, രാ​ഹു​ൽ ദേ​വ്, എ.​അ​നി​ൽ​കു​മാ​ർ, ബി​ജു പു​ഴ​ക്ക​ൽ, മ​ധു ദ​ണ്ഡ​പാ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ.​പ്രേ​മ​യെ വീ​ണ്ടും വ​നി​താ കോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ത്തു. വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി മി​നി​മോ​ൾ ജോ​ണ്‍, സ​ര​ള നാ​യ​ർ , സെ​ക്ര​ട്ട​റി​മാ​രാ​യി മി​നി ഗി​രീ​ഷ് നാ​യ​ർ, ആ​യി​ഷ സി​ദ്ധാ​ർ​ത്ഥ, ലീ​ല സു​കു​മാ​ര​ൻ, ട്ര​ഷ​റ​റാ​യി റെ​ജി ജോ​സ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.