നെല്ലിനു പ​ട്ടാ​ള​പ്പു​ഴു​വി​ന്‍റെ ആ​ക്ര​മ​ണം: വി​ദ​ഗ്ധസം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി
Tuesday, June 28, 2022 12:21 AM IST
ആ​ല​ത്തൂ​ർ: പ​ട്ടാ​ള​പ്പു​ഴു​വി​ന്‍റെ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യ എ​രി​മ​യൂ​രി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ​ഗ്ധ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി.
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ എ​രി​മ​യൂ​ർ, ആ​ല​ത്തൂ​ർ കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ പ​ട്ടാ​ള​പ്പു​ഴു​വി​ന്‍റെ ആ​ക്ര​മ​ണം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.
കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല, നെ​ല്ല് ഗ​വേ​ഷ​ണ കേ​ന്ദ്രം ശാ​സ്ത്ര​ജ്ഞ​രാ​യ ഡോ.​ബ​റി​ൻ പ​ത്രോ​സ്, ഡോ.​സു​മ​യ്യ, ഡോ.​അ​രു​ണ്‍, ഡോ.​നി​ത്യ എ​ന്നി​വ​രോ​ടൊ​പ്പം കൃ​ഷി ഡെ​പ്യു​ട്ടി ഡ​യ​റ​ക്ട​ർ അ​നി​ൽ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ മേ​രി വി​ജ​യ, കൃ​ഷി​ഭ​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും പ​ട്ടാ​ള​പ്പു​ഴൂ​വി​ന്‍റെ ആ​ക്ര​മ​ണം സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു.
പാ​ട​ങ്ങ​ളോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന കു​ള​ത്തി​ന്‍റെ അ​തി​രു​ക​ൾ പ​രി​സ​ര​ത്തെ വീ​ടു​ക​ൾ റോ​ഡ് അ​രി​കു​ക​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ പു​ഴു​ക്ക​ൾ കൂ​ട്ടം കൂ​ട്ട​മാ​യി കാ​ണ​പ്പെ​ട്ടി​രു​ന്നു.
ചൂ​ട് കൂ​ടി​യ കാ​ലാ​വ​സ്ഥാ ക​ഴി​ഞ്ഞ് ചെ​റി​യ മ​ഴ ആ​രം​ഭി​ച്ച​തും ആ​ർ​ദ്ര​ത കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ലു​മാ​ണ് ’സ്പോ​ടോ​പ്ടീ​റ മൗ​റീ​ഷ്യ’ എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന പ​ട്ടാ​ള​പ്പു​ഴു​ക്ക​ളു​ടെ കൂ​ടി​യ വ​ർ​ധന​വ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.