പാലക്കാട് : എക്യുമെനിക്കൽ മൂവ്മെന്റ് വാർഷിക ജനറൽ ബോഡി യോഗം നടത്തി.
സെന്റ് റാഫേൽസ് കത്തീഡ്രൽ ഹാളിൽ നടന്ന യോഗത്തിൽ ഫാ. ജോസഫ് ചിറ്റിലപ്പിള്ളിയുടെ അധ്യക്ഷതയിൽ വാർഷിക റിപ്പോർട്ടും വാർഷിക കണക്കും അവതരിപ്പിച്ചു. യോഗത്തിൽ 2022-23 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
പിഇഎമ്മിന്റെ രക്ഷാധികാരികളായ സ്ഥിരക്ഷണിതാക്കൾ - ഫാ. ചെറിയാൻ ചക്കാലയ്ക്കൽ കോർഎപ്പിസ്കോപ്പ, ഫാ. ജോസഫ് ചിറ്റിലപ്പിള്ളി, പ്രസിഡന്റ് റവ.ഫെബിൻ ജോണ്‍ എബ്രഹാം, വൈസ് പ്രസിഡന്റുമാർ- ഫാ. ജോഷി പുലിക്കോട്ടിൽ, എസ്. ഫിലിപ്പോസ്.
സെക്രട്ടറി- ടി.ബേബി മാത്യു, ജോയിന്റ് സെക്രട്ടറിമാർ-ജോബി തരകൻ, ഷാലി ജോസ്. ട്രഷറർ- എം.എം. ചാക്കോ.
എക്സിക്യൂട്ടീവ് അംഗങ്ങൾ- പി.എസ്. സിംപ്സണ്, വി.സി.ചെറിയാൻ, ബേബി ജോസഫ്, സി.ഒ. ഉമ്മൻ, കെ.എസ്. മാർട്ടിൻ, ഫ്രാങ്ക്ലിൻ ജോർജ്, വി.ഡബ്ല്യു. സ്റ്റീഫൻ, തോമസ് മാത്യു, ലൂസി രാജ്, വിനിഷ വില്യംസ്, സൈമണ്‍ ഐസക്, വർഗീസ് പ്രേമൻ.
പിഇഎം അംഗങ്ങളായ എല്ലാ സഭാ വിഭാഗങ്ങളിലെ ഓരോ പള്ളികളിൽ നിന്നും ഓരോ പിആർഒയും പിആർഒ ക്യാപ്റ്റനായി ബാബു എം. മാത്യുവിനെയും ജോയിന്റ് ക്യാപ്റ്റനായി സി.എഫ്. ജോണ്‍സണെയും തെരഞ്ഞെടുത്തു.