മോ​ട്ടോ​ർ വാ​ഹ​ന റേ​സി​ംഗ് മ​ത്സ​ര​ങ്ങ​ൾ നി​രോ​ധി​ച്ചു
Tuesday, June 28, 2022 12:19 AM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ സ​ർ​ക്കാ​രി​ന്‍റെ രേ​ഖാമൂ​ല​മു​ള്ള അ​നു​മ​തി​യി​ല്ലാ​തെ ന​ട​ത്തു​ന്ന എ​ല്ലാ ത​രം മോ​ട്ടോ​ർ വാ​ഹ​ന റേ​സിം​ഗ് മ​ത്സ​ര​ങ്ങ​ളും നി​രോ​ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി ഉ​ത്ത​ര​വി​ട്ടു.
ജി​ല്ല​യി​ൽ അ​ന​ധി​കൃ​ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ മ​ത്സ​ര​യോ​ട്ടം അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ൾ ഓ​ഫ് റോ​ഡ് റേ​സ് എ​ന്നി​വ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ഉ​ത്ത​ര​വ്.
ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന റേ​സി്ഗ് വീ​ഡി​യോ​ക​ളി​ൽ ആ​കൃ​ഷ്ട​രാ​കു​ന്ന ചെ​റു​പ്പ​ക്കാ​ർ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കാ​തെ മോ​ട്ടോ​ർ വാ​ഹ​ന മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് ഗു​രു​ത​ര പ​രി​ക്കു​ക​ളും മ​ര​ണ​വും സം​ഭ​വി​ക്കു​ന്നു​ണ്ട്.
പൊ​തുസ്ഥ​ല​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മ​ത്സ​ര റേ​സി​ംഗ് പൊ​തു​ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സു​ര​ക്ഷ​യ്ക്കും ഭീ​ഷ​ണി​യാ​ണ്.
റേ​സിം​ഗ് മ​ത്സ​ര​ങ്ങ​ളു​ടെ സ്വാ​ധീ​ന​ത്താ​ൽ റോ​ഡ് സു​ര​ക്ഷ​യ്ക്ക് ത​ട​സ​മാ​യി പൊ​തു നി​ര​ത്തു​ക​ളി​ൽ വാ​ഹ​നം ഓ​ടി​ക്കു​ന്ന പ്ര​വ​ണ​ത​യും വ​ർ​ധി​ച്ചു​വ​രു​ന്നുണ്ട്.
സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ ന​ട​ത്തു​ന്ന എ​ല്ലാ ത​രം മോ​ട്ടോ​ർ വാ​ഹ​ന റേ​സി​ം​ഗ് മ​ത്സ​ര​ങ്ങ​ളും 2019 ലെ ​മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ആ​ക്ട്, സെ​ക്ഷ​ൻ 189 പ്ര​കാ​രം ശി​ക്ഷാ​ർ​ഹ​മാ​യ കു​റ്റ​മാ​ണെ​ന്നും ഉ​ത്ത​ര​വി​ലുണ്ട്.