ട്രി​പ്പി​ൾ ജം​പി​ൽ വെ​ള്ളി മെ​ഡ​ൽ നേ​ടി​യ വി.​ദി​വ്യ​ശ്രീ​യെ ആ​ദ​രി​ക്കു​ന്നു
Monday, June 27, 2022 12:48 AM IST
കോ​യ​ന്പ​ത്തൂ​ർ : ഐ​എ​സ്എ​ഫ് വേ​ൾ​ഡ് ജിം​നാ​ഷ്യേ​ഡ് ഫ്രാ​ൻ​സി​ലെ നോ​ർ​മ​ൻ​ഡി​യി​ൽ സം​ഘ​ടി​പ്പി​ച്ച കാ​യി​ക മ​ത്സ​ര​ത്തി​ൽ ട്രി​പ്പി​ൾ ജം​പി​ൽ വെ​ള്ളി​യും റി​ലേ​യി​ൽ വെ​ങ്ക​ല​വും നേ​ടി​യ വി.​ദി​വ്യ​ശ്രീ, പ​ത്ത്, പ്ല​സ്ടു പൊ​തു പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ ക​നി​ഷ്ക്, അ​ഭി​ന​യ എ​ന്നി​വ​രെ ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് കോ​യ​ന്പ​ത്തൂ​ർ, ജ​ഐം​ജെ ഹൗ​സിം​ഗ് ലി​മി​റ്റ​ഡ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ദ​രി​ക്കും.
ഇ​ന്ന് രാ​വി​ലെ 8.30ന് ​സോ​മ​യ പാ​ള​യം ചാ​വ​റ വി​ദ്യാ​ഭ​വ​ൻ സ്കൂ​ളി​ൽ വെ​ച്ച് ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ല​യ​ണ്‍​സ്ജി​ല്ല ഗ​വ​ർ​ണ​ർ എ.​ന​ട​രാ​ജ​ൻ, വ​ട​വ​ള്ളി പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് വി.​എം. ഷ​ണ്‍​മു​ഖ സു​ന്ദ​രം, രാ​മു കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് സെ​ക്ര​ട്ട​റി ഡോ.​ആ​ർ. നി​ത്യാ​ന​ന്ദം, ല​യ​ണ്‍​സ് ക്ല​ബ് കോ​യ​ന്പ​ത്തൂ​ർ സെ​ൻ​ട്ര​ൽ പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ണ്‍ പി.​തോ​മ​സ്, കൗ​ണ്ടം പാ​ള​യം മു​ൻ കൗ​ണ്‍​സി​ല​ർ അ​ഡ്വ.​രാ​ജേ​ന്ദ്ര​ൻ, സോ​മ​യം പാ​ള​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​രം​ഗ​രാ​ജ്, സെ​ക്ര​ട്ട​റി​മാ​രാ​യ എ​സ്.​കെ. ബാ​ബു, ജെ​യ്സ​ണ്‍ ജോ​ർ​ജ്, ട്ര​ഷ​റ​ർ എ​സ്.​ഇ​ള​ങ്കോ​വ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കു​ന്നു.