നീ​ന്ത​ൽ പ​രി​ശീ​ല​ന​ം ആരംഭിച്ചു
Monday, June 27, 2022 12:47 AM IST
ചി​റ്റൂ​ർ:​ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ ജി​ല്ലാ സ്പോ​ർ​ട്ട്സ് കൗ​ണ്‍​സി​ലു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തു​ന്ന സൗ​ജ​ന്യ നീ​ന്ത​ൽ പ​രി​ശീ​ല​ന​ത്തി​നു ഇ​ന്നു ചി​റ്റൂ​ർ ല​ങ്കേ​ശ്വ​രം പെ​രു​ങ്കു​ള​ത്തി​ൽ തു​ട​ക്ക​മാ​യി .ന​ഗ​ര​സ​ഭ ചെ​യ​ർ​പെ​ഴ്സ​ണ്‍ കെ.​എ​ൽ. ക​വി​ത പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​മാ​ൻ എം.​ശി​വ​കു​മാ​ർ, വി​ക​സ​ന സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ കെ.​ഷീ​ജ പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ന്‍റി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് സ​ലിം ,വി​ദ്യാ​ഭ്യാ​സ ക​ലാ​കാ​യി​ക സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പെ​ഴ്സ​ണ്‍ കെ.​സു​മ​തി ചി​റ്റൂ​ർ ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ജ​യ്സ​ണ്‍ ഹി​ലാ​രി​യോ​സ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.761 പേ​ർ പ​രി​ശീ​ല​ന​ത്തി​നു റ​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.
ആ​ദ്യ​ഘ​ട്ട​ത്തി​ൽ 21 പേ​ർ പ​രി​ശീ​ല​നം നേ​ടു​ന്നു.​പ​ത്താം വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ അ​ച്ച്യു​താ​ന​ന്ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് നീ​ന്ത​ൽ പ​രി​ശീ​ല​നം ന​ട​ക്കു​ന്ന​ത്. ചി​റ്റൂ​ർ ഫ​യ​ർ സ്റ്റേ​ഷ​ൻ ഹോം​ഗാ​ർ​ഡ് ശ്രീ ​ര​വി, പാ​ല​ക്കാ​ട് ജി​ല്ല നീ​ന്ത​ൽ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് എ​ന്നി​വ​രാ​ണ് മു​ഖ്യ​പ​രി​ശീ​ല​ക​ർ.