ദേ​ശീ​യ​പാ​ത സ​ർ​വീ​സ് റോ​ഡി​ൽ ഭീഷണിയായി ട്രാ​ൻ​സ്ഫോ​ർ​മ​ർ
Monday, June 27, 2022 12:42 AM IST
വ​ട​ക്ക​ഞ്ചേ​രി: ആ​റു​വ​രി ദേ​ശീ​യ​പാ​ത​യ്ക്കു തു​ട​ക്കം കു​റി​ക്കു​ന്ന വ​ട​ക്ക​ഞ്ചേ​രി റോ​യ​ൽ ജം​ഗ്ഷ​നി​ൽ സ​ർ​വീ​സ് റോ​ഡി​ലെ അ​പ​ക​ട ഭീ​ഷ​ണി​യാ​യ ട്രാ​ൻ​സ്ഫോ​ർ​മ​ർ മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം.
ദേ​ശീ​യ പാ​ത​യി​ൽ നി​ന്നും ര​ണ്ടു​വ​രി​യാ​യി ആ​രം​ഭി​ക്കു​ന്ന സ​ർ​വീ​സ് റോ​ഡ് ട്രാ​ൻ​സ്ഫോ​ർ​മ​റി​ന് അ​ടു​ത്തെ​ത്തു​ന്പോ​ൾ ഒ​റ്റ വ​രി​യാ​യി ചു​രു​ങ്ങും.
റോ​ഡി​ന് പെ​ട്ടെ​ന്ന് വീ​തി കു​റ​യു​ന്ന​താ​ണ് ഇ​വി​ടെ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന​ത്. വീ​തി കൂ​ടി​യ ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്പോ​ൾ ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ ത​ട്ടി തീ​പ്പൊ​രി ചി​ത​റു​ന്ന സ്ഥി​തി​യു​മു​ണ്ട്.
ട്രാ​ൻ​സ്ഫോ​ർ​മ​ർ മാ​റ്റി സ്ഥാ​പി​ച്ച് അ​പ​ക​ട സ്ഥി​തി ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.