കി​ഴ​ക്ക​ഞ്ചേ​രി​യി​ൽ വീ​ണ്ടും നാ​യ്ക്കൂട്ട​ങ്ങ​ളു​ടെ വിളയാട്ടം
Monday, June 27, 2022 12:42 AM IST
വ​ട​ക്ക​ഞ്ചേ​രി: ​കി​ഴ​ക്ക​ഞ്ചേ​രി നൈ​നാ​ങ്കാ​ട്ടി​ൽ കോ​ഴി​ക​ളെ കൂ​ട്ട​ത്തോ​ടെ കൊ​ന്ന് നാ​യക്കൂട്ടം .42 കോ​ഴി​ക​ളെ​യാ​ണ് ക​ഴി​ഞ്ഞ രാ​ത്രി നാ​യ്ക്ക​ൾ ആ​ക്ര​മി​ച്ചു കൊ​ന്നുകൂ​ട്ടി​യ​ത്.
നൈ​നാ​ങ്കാ​ട് ബാ​പ്പു​വി​ന്‍റെ 21 കോ​ഴി​ക​ളേ​യും റ​ഫീ​ക്കി​ന്‍റെ മൂ​ന്ന്, സു​ധീ​റി​ന്‍റെ എ​ട്ട്, ഹൈ​ദ്രോ​സി​ന്‍റെ നാ​ല്, സു​രേ​ഷി​ന്‍റെ ആ​റ് എ​ന്നി​ങ്ങ​നെ​യാ​ണ് ഓ​രോ​രു​ത്ത​രു​ടെ​യും കോ​ഴി​ക​ളെ കൊ​ന്ന​ത്.
ബ​ഹ​ളം കേ​ട്ട് ആ​ളു​ക​ൾ വ​ന്നെ​ങ്കി​ലും നാ​യ്ക്ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ​രി​സ​ര​ത്തും തെ​രു​വ് നാ​യ് ശ​ല്യം രൂ​ക്ഷ​മാ​ണ്.
ഒ​രാ​ഴ്ച മു​ന്പ് പ​ട്ടേം​പാ​ട​ത്ത് താ​ഴ​ത്തെ​ക്കു​ടി​യി​ൽ ഏ​ലി​യാ​സി​ന്‍റെ അ​ഞ്ച് ആ​ടു​ക​ളെ മ​ല​യി​ൽ ത​ന്പ​ടി​ച്ചി​ട്ടു​ള്ള നാ​യ്ക്ക​ൾ കൊ​ന്നി​രു​ന്നു.
അ​തി​നു ശേ​ഷം ക​ണ്ട​ൻ​കു​ള​ന്പി​ൽ ഷി​ജി​യു​ടെ ര​ണ്ട് ആ​ടു​ക​ളെ​യും നാ​യ്ക്ക​ൾ ആ​ക്ര​മി​ച്ച് ഗു​രു​ത​ര പ​രി​ക്കേ​ല്പി​ച്ചു.