ലോ​റി​യി​ടി​ച്ച് പ​രി​ക്കേ​റ്റ വ​യോ​ധി​ക മ​രി​ച്ചു
Saturday, June 25, 2022 1:16 AM IST
പാ​ല​ക്കാ​ട്: മു​ണ്ടൂ​രി​ൽ ലോ​റി​യി​ടി​ച്ച് ഗു​രു​ത​ര​പ​രി​ക്കേ​റ്റ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രി​യാ​യ വ​യോ​ധി​ക മ​രി​ച്ചു. കാ​ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നൊ​ച്ചി​പ്പു​ള്ളി സ്വ​ദേ​ശി​നി കാ​ളി(85) ആ​ണ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്. മു​ണ്ടൂ​ർ സീ​നാ​യ് ഭാ​ഗ​ത്ത് ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം.

റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​യെ ടോ​റ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ ഇ​രു​കാ​ലു​ക​ളി​ലൂ​ടെ​യും ലോ​റി​യു​ടെ പി​ൻ​ഭാ​ഗ​ത്തെ ട​യ​ർ ക​യ​റി​യി​റ​ങ്ങി. നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി സ്റ്റാ​ർ​ട്ടാ​ക്കി എ​ടു​ക്കു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും കാ​ളി പി​ന്നീ​ട് മ​രി​ച്ചു. ലോ​റി ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​യാ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ ലോ​റി ഡ്രൈ​വ​ർ വ​ണ്ടി​ത്താ​വ​ളം സ്വ​ദേ​ശി ത​ജ്മ​ൽ​ഖാ​ന്(41) എ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ലോ​റി​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു.