സമാ​ന്ത​ര കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​നം: മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Friday, May 27, 2022 11:20 PM IST
അ​ഗ​ളി:​ അ​ട്ട​പ്പാ​ടി പു​തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സ​മാ​ന്ത​ര കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി ​ജെ പി ​പു​തൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.
ബിജെപി ​പു​തൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് എ​സ്.സ​തീ​ഷ് കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ത്തി​യ സ​മ​രം ബിജെപി ​ജി​ല്ലാ ക​മ്മ​റ്റി​യം​ഗം കെ. ശ്രീ​നി​വാ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

​വീ​രേ​ന്ദ്ര​കു​മാ​ർ അ​നു​സ്മ​ര​ണം ഇന്ന്

പാ​ല​ക്കാ​ട് : പ്ര​മു​ഖ സോ​ഷ്യ​ലി​സ്റ്റും ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ൾ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന എം.​പി.​ വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ ര​ണ്ടാം ച​ര​മ​വാ​ർ​ഷി​കം ഇന്ന് ആ​ച​രി​ക്കും. ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ൾ ജി​ല്ലാ ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വൈ​കീ​ട്ട് നാ​ല​ര​യ്ക്ക് പി​രാ​യി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ലാ​ണ് അ​നു​സ്മ​ര​ണ​യോ​ഗം. മ​ന്ത്രി കെ.​ കൃ​ഷ്ണ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. വി.​കെ. ​ശ്രീ​ക​ണ്ഠ​ൻ എംപി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം പ്രൊ​ഫ.​പി.​എ.​ വാ​സു​ദേ​വ​ൻ നി​ർ​വഹി​ക്കും.