ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്രു​വി​ന്‍റെ ച​ര​മദി​നം ആ​ച​രി​ച്ചു
Friday, May 27, 2022 11:20 PM IST
പാ​ല​ക്കാ​ട്: രാ​ഷ്ട്ര​ശി​ല്പി ജ​വ​ഹ​ർ ലാ​ൽ നെ​ഹ്രു​വി​ന്‍റെ അ​ന്പത്തി എ​ട്ടാ​മ​ത് ച​ര​മ​ദി​നം ജി​ല്ലാ കോ​ണ്‍​ഗ്ര​സ്‌ ക​മ്മി​റ്റി ഓ​ഫീ​സി​ൽ നെ​ഹ്രു​വി​ന്‍റെ ഛായാ ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി ആ​ച​രി​ച്ചു.
പു​ഷ്പാ​ർ​ച്ച​ന​ക്ക് ജി​ല്ലാ കോ​ണ്‍​ഗ്ര​സ്‌ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ. ​ത​ങ്ക​പ്പ​ൻ നേ​തൃ​ത്വം ന​ൽ​കി. ആ​ധു​നി​ക ഭാ​ര​ത​ത്തി​ന്‍റെ രൂ​പീ​ക​ര​ണ​ത്തി​ന് അ​ടി​ത്ത​റ പാ​കി​യ​തി​ൽ നെ​ഹ്രു​വി​ന്‍റെ ദീ​ർ​ഘ വീ​ക്ഷ​ണ​ത്തോ​ടെ​യും സോ​ഷ്യ​ലി​സ്റ്റ് ചി​ന്താ​ഗ​തി​യോ​ടെ​യു​മു​ള്ള ഇ​ട​പെ​ട​ൽ വി​ല​മ​തി​ക്കാ​നാ​കാ​ത്ത​ത​താ​ണെ​ന്നു ത​ങ്ക​പ്പ​ൻ അ​ഭി​പ്ര​യ​പെ​ട്ടു.
ച​ട​ങ്ങി​ൽ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ ച​ന്ദ്ര​ൻ, നേ​താ​ക്ക​ളാ​യ പി.​എ​ച്ച്. മു​സ്ത​ഫ, സു​ധാ​ക​ര​ൻ പ്ലാ​ക്കാ​ട്ട്, എ​ച്ച്. മു​ബാ​റ​ക്ക്, വി.​ മോ​ഹ​ന​ൻ, എ.​ കൃ​ഷ്ണ​ൻ, സാ​ജോ ജോ​ണ്‍, എം.​കെ. ​മ​നോ​ഹ​ര​ൻ, ഡി.​ വ​ന​രാ​ജ്, കെ.​എ. മ​ണി, കെ.​ ച​ന്ദ്ര​ൻ, എ​ച്ച്. സ​ത്താ​ർ, ഉ​മേ​ഷ് എ​ണ്ണ​പ്പാ​ടം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.