ലോ​ക പു​ക​യി​ല​ര​ഹി​ത ദി​നാ​ച​ര​ണം: വി​വി​ധ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും
Friday, May 27, 2022 11:20 PM IST
പാ​ല​ക്കാ​ട്: ലോ​ക പു​ക​യി​ലര​ഹി​ത ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പ് റീ​ൽ​സ് ത​യാ​റാ​ക്കാ​ൻ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.
പു​ക​യി​ല​യും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും എ​ന്ന വി​ഷ​യ​ത്തി​ൽ പ​ര​മാ​വ​ധി 30 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​ത്തി​ൽ ചി​ത്രീ​ക​രി​ക്കു​ന്ന റീ​ലു​ക​ൾ ജൂ​ണ്‍ അ​ഞ്ചി​ന് വൈ​കി​ട്ട് അ​ഞ്ചി​ന​കം ല​ഭി​ക്ക​ണം.
മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് പ്രാ​യപ​രി​ധി​യി​ല്ല. മ​ത്സ​രാ​ർ​ഥിക​ളു​ടെ പേ​ര്, വ​യ​സ്, മേ​ൽ വി​ലാ​സം, ഫോ​ണ്‍ ന​ന്പ​ർ എ​ന്നി​വ റീ​ലി​നൊ​പ്പം ല​ഭ്യ​മാ​ക്ക​ണം. വി​ജ​യി​ക​ൾ​ക്ക് യ​ഥാ​ക്ര​മം 15,000, 10,000, 7,500 രൂ​പ​യും ര​ണ്ടുപേ​ർ​ക്ക് പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​മാ​യി 2,500 രൂ​പ​യും സ​ർ​ട്ടി​ഫി​ക്ക​റ്റും ല​ഭി​ക്കും. സ​മ്മാ​നാ​ർ​ഹ​മാ​യ റീ​ലു​ക​ളുടെ ഉ​ട​മ​സ്ഥാ​വ​കാ​ശം ആ​രോ​ഗ്യ കു​ടും​ബ ക്ഷേ​മ വ​കു​പ്പി​നാ​യി​രി​ക്കും.
ഹൈ​സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഉ​പ​ന്യാ​സ മ​ത്സ​ര​മാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പു​ക​യി​ല​യും പ​രി​സ്ഥി​തി ആ​ഘാ​ത​വും എ​ന്ന വി​ഷ​യ​ത്തി​ൽ മ​ല​യാ​ള​ത്തി​ലോ ഇം​ഗ്ലീ​ഷി​ലോ 400 വാ​ക്കു​ക​ളി​ൽ ക​വി​യാ​തെ ഉ​പ​ന്യാ​സം ത​യാറാ​ക്കാം.
ലോ​ക പു​ക​യി​ല​ര​ഹി​ത ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡി​ജി​റ്റ​ൽ പോ​സ്റ്റ​ർ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. പു​ക​യി​ല​യും പ​രി​സ്ഥി​തി ആ​ഘാ​ത​വും എ​ന്ന​താ​ണ് പോ​സ്റ്റ​ർ മ​ത്സ​ര​ത്തി​ന്‍റെ വി​ഷ​യം.​ഫോ​ണ്‍- 9447472562, 9447031057.