ഷോ​ള​യൂ​ർ കു​ടും​ബാ​രോ​ഗ്യകേ​ന്ദ്ര പ​രി​സ​ര​ ശു​ചീ​ക​ര​ണവുമായി ക്ലബ്
Friday, May 27, 2022 11:20 PM IST
അ​ഗ​ളി: മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഐ​ശ്വ​ര്യ ട്രൈ​ബ​ൽ ആ​ർ​ട്സ് ആ​ന്‍​ഡ് സ്പോ​ർ​ട്സ് യൂ​ത്ത് ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഷോ​ള​യൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര പ​രി​സ​ര​ത്ത് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തി.​
കോ​വി​ഡ് കാ​ല​ത്ത് വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന രോ​ഗി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചു ന​ൽ​കി​യും സ്കൂ​ൾ തു​റ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ക്ലാ​സ്‌ മു​റി​ക​ളി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യും ഐ​ശ്വ​ര്യ ട്രൈ​ബ​ൽ ക്ല​ബ് നേ​ര​ത്തെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചി​രു​ന്നു.
ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വി​ഷ്ണു, ശി​വ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ന്ത്ര​ണ്ട​ംഗ സം​ഘം​മാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്.