ലോ​ക പ​രി​സ്ഥി​തിദി​ന​ത്തി​ൽ ജി​ല്ല​യി​ൽ 136 ന​വ​കേ​ര​ളം പ​ച്ച​ത്തു​രു​ത്തു​ക​ൾ
Friday, May 27, 2022 11:19 PM IST
പാ​ല​ക്കാ​ട്: പ​രി​സ്ഥി​തി ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ എ​ല്ലാ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും "ന​വ​കേ​ര​ളം പ​ച്ച​ത്തു​രു​ത്തു​ക​ൾ ’ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. ജ​ലം, മ​ണ്ണ്, പ്ര​കൃ​തി വി​ഭ​വ​ങ്ങ​ൾ സം​ര​ക്ഷി​ച്ച് ശാ​സ്ത്രീ​യ​മാ​യി വി​നി​യോ​ഗി​ക്കു​ക​യും സു​സ്ഥി​ര​മാ​യി പ​രി​പാ​ലി​ച്ച് കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ ദോ​ഷ​ഫ​ല​ങ്ങ​ൾ പ്ര​തി​രോ​ധി​ക്കേ​ണ്ട​ത് വ​രും ത​ല​മു​റ​യ്ക്കാ​യു​ള്ള ക​രു​ത​ലാ​ണ്. ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ല​ഭ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ സ്വാ​ഭാ​വി​ക വ​ന​ങ്ങ​ളു​ടെ ചെ​റു മാ​തൃ​ക​ക​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നു​ള്ള "ന​വ​കേ​ര​ളം പ​ച്ച​ത്തു​രു​ത്ത് ’ ക്യാ​ന്പ​യി​ൻ ഉ​ദ്ഘാ​ട​നം ജൂ​ണ്‍ അ​ഞ്ചി​ന് ന​ട​ക്കും. വൃ​ക്ഷ​ത്തൈ​ക​ൾ ന​ടു​ക എ​ന്ന​തി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി ഒ​രു ചെ​റു​വ​നം സൃ​ഷ്ടി​ച്ച് പ​രി​പാ​ലി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ന​വ​കേ​ര​ളം പ​ച്ച​ത്തു​രു​ത്തു​ക​ളി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ജി​ല്ല​യി​ൽ ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ​യും തൊ​ഴി​ലു​റ​പ്പി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ പ്രാ​വ​ർ​ത്തി​ക​മാ​ക്കി​യി​ട്ടു​ള്ള 103 പ​ച്ച​ത്തു​രു​ത്തു​ക​ൾ നി​ല​വി​ലു​ണ്ട്.