പ​ന​മ​ണ്ണ​യി​ലെ ആ​രോ​ഗ്യ​കേ​ന്ദ്രം പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക്
Friday, May 27, 2022 11:19 PM IST
ഒ​റ്റ​പ്പാ​ലം:​ പ​ന​മ​ണ്ണ​യി​ലെ ആ​രോ​ഗ്യ​കേ​ന്ദ്രം പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റും. സ്ഥ​ല​പ​രി​മി​തി​യെ​ത്തു​ട​ർ​ന്നാ​ണ് പ​ന​മ​ണ്ണ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ദേ​ശീ​യാ​രോ​ഗ്യ ദൗ​ത്യ​ത്തി​ന്‍റെ (എ​ൻ​എ​ച്ച്എം.) ന​ഗ​രാ​രോ​ഗ്യ​കേ​ന്ദ്രം മാ​റ്റു​ന്ന​ത്. പ​ന​മ​ണ്ണ ജ​ംഗ്ഷ​നോ​ടു ചേ​ർ​ന്നു​ള്ള വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലേ​ക്കാ​ണ് കേ​ന്ദ്രം മാ​റ്റു​ന്ന​ത്. നി​ല​വി​ലു​ള്ള സ്ഥ​ല​പ​രി​മി​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​നാ​വി​ല്ലെ​ന്ന് എ​ൻഎ​ച്ച്എം സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ന​ഗ​ര​സ​ഭ​യ്ക്ക് ക​ത്ത് ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.
നി​ല​വി​ൽ ന​ഗ​രാ​രോ​ഗ്യ​കേ​ന്ദ്രം ഒ​രു പ​ന​മ​ണ്ണ​സ്വ​ദേ​ശി​യു​ടെ വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ആ​ദ്യം സൗ​ജ​ന്യ​മാ​യാ​ണ് കെ​ട്ടി​ടം ന​ൽ​കി​യി​രു​ന്ന​ത്. ഒ​രു​വ​ർ​ഷം​മു​ന്പ് മു​ത​ൽ മു​ത​ൽ ന​ഗ​ര​സ​ഭ വാ​ട​ക​ന​ൽ​കാ​നും തു​ട​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ, ഈ ​കെ​ട്ടി​ട​ത്തി​ൽ ആ​കെ 660 ച​തു​ര​ശ്ര​യ​ടി സ്ഥ​ലം മാ​ത്ര​മാ​ണു​ള്ള​ത്. എ​ൻ​എ​ച്ച്​എം നി​യ​മ​പ്ര​കാ​രം ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ൾ​ക്ക് പ്ര​വ​ർ​ത്തി​ക്കാ​ൻ 2,000 ച​തു​ര​ശ്ര​യ​ടി സ്ഥ​ല​മു​ള്ള കെ​ട്ടി​ട​ങ്ങ​ൾ വേ​ണം.
ഇ​ത​റി​യി​ച്ചാ​ണ് എ​ൻ​എ​ച്ച്​എം സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ക​ത്ത് ന​ൽ​കി​യി​രു​ന്ന​ത്. നി​ല​വി​ൽ പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യും മ​രു​ന്നു​വി​ത​ര​ണ​വു​മെ​ല്ലാം ഈ ​ചെ​റി​യ കെ​ട്ടി​ട​ത്തി​ലാ​ണ് ന​ട​ക്കു​ന്ന​ത്. രോ​ഗി​ക​ൾ​കൂ​ടി വ​രു​ന്ന​തോ​ടെ ഇ​വി​ടെ തീ​രേ സ്ഥ​ല​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. ക​ണ്ണി​യം​പു​റ​ത്തെ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ സ​ബ് സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥ​ല​ത്തേ​ക്ക് മാ​റ്റാ​ൻ ക​ഴി​ഞ്ഞ​ ഭ​ര​ണ​സ​മി​തി ശ്ര​മം​ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​വി​ടേ​ക്ക് മാ​റ്റാ​നാ​വി​ല്ലെ​ന്ന് അ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ക്ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ന​ഗ​ര​സ​ഭ പു​തി​യ​കെ​ട്ടി​ടം ക​ണ്ടെ​ത്തി​യ​ത്.
താ​ത്കാ​ലി​ക​മാ​യാ​ണ് ഇ​പ്പോ​ൾ ന​ഗ​രാ​രോ​ഗ്യ​കേ​ന്ദ്രം വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​ത്. ന​ഗ​ര​സ​ഭ കെ​ട്ടി​ടം​പ​ണി​ത​ശേ​ഷം അ​വി​ടേ​ക്ക് ന​ഗ​രാ​രോ​ഗ്യ​കേ​ന്ദ്രം മാ​റ്റാ​നാ​ണ് പ​ദ്ധ​തി. അ​ടു​ത്ത ബ​ജ​റ്റി​ൽ ഇ​ത് ഉ​ൾ​പ്പെ​ടു​ത്തി എ​ൻ.​എ​ച്ച്.​എ​മ്മി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​കും നി​ർ​മി​ക്കു​ക. നേ​ര​ത്തേ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക​ണ്ണി​യം​പു​റ​ത്തെ സ​ബ് സെ​ന്‍റ​റി​നു സ​മീ​പം പു​തി​യ​കെ​ട്ടി​ടം പ​ണി​യാ​ൻ സ്ഥ​ല​മ​നു​വ​ദി​ക്കാ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് പ​റ​ഞ്ഞി​രു​ന്നു.