അ​പ​ക​ട ഭീ​ഷണി​യി​ൽ പു​ളി​മ​രം
Friday, May 27, 2022 1:01 AM IST
പു​തു​ന​ഗ​രം: വേ​രു​ക​ൾ മ​ണ്‍​തി​ട്ട​യി​ൽ പൊ​തി​ഞ്ഞു നി​ൽ​ക്കു​ന്ന മ​രം വ​ഴി​യാ​ത്രി​ക​ർ​ക്ക് കൗ​തു​ക കാ​ഴ്ച. പു​തു​ന​ഗ​രം റ​യി​ൽ​വേ സ്റ്റേ​ഷ​ൻ കോ​ന്പൗ​ണ്ട് റോ​ഡി​ലാ​ണ് അ​പ​ക​ട ഭീ​ഷ​ണി​യി​ൽ നി​ല​കൊ​ള്ളു​ന്ന​ത്. ത​റ​യി​ൽ നി​ന്നും മൂ​ന്ന​ടി ഉ​യ​ര​ത്തി​ൽ മ​ണ്‍​തി​ട്ട​യി​ൽ പൊ​തി​ഞ്ഞ നി​ല​യി​ലാ​ണ് പു​ളി​മ​ര​ത്തി​ന്‍റെ നി​ൽ​പ്പ്. ശ​ക്ത​മാ​യ കാ​റ്റു വീ​ശി​യാ​ൽ ഇ​ത്ത​ര​ത്തി​ൽ പ​ത്ത​ടി ദൈ​ർ​ഘ്യ​ത്തി​ൽ നി​ൽ​ക്കു​ന്ന ര​ണ്ടു വൃ​ക്ഷ​ങ്ങ​ളും നി​ല​ന്പ​തി​ക്കും.

സ​മീ​പ വീ​ടു​ക​ളി​ലു​ള്ള യു​വാ​ക്ക​ൾ ശ​ക്ത​മാ​യ വേ​ന​ൽ ചൂ​ടു കാ​ര​ണം അ​പ​ക​ട ഭീ​ഷ​ണി​യി​ലു​ള്ള ത​ണ​ൽ വൃ​ക്ഷ​ത്തി​നു താ​ഴെയാണ് വൈ​കു​ന്നേ​രം വ​രെ ക​ഴി​ച്ചു​കൂ​ട്ടു​ന്ന​ത്. സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന മു​തി​ർ​ന്ന​വ​ർ ര​ണ്ടു മ​ര​ങ്ങ​ൾ​ക്കും അ​റു​പ​തു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ പ്രാ​യം ക​ണ​ക്കാ​ക്കു​ക​യാ​ണ്. ഈ ​വൃ​ക്ഷ​ത്തി​നു താ​ഴെ ത​മി​ഴ്നാ​ടു സ്വ​ദേ​ശി​ക​ളാ​യ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ ടാ​ർ​പോ​ളി​ൻ കു​ടി​ലി​ൽ ദീ​ർ​ഘ​കാ​ലം താ​മ​സി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ കോ​വി​ഡ് കാ​ല​ത്താ​ണ് ഇ​വ​ർ നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു പോ​യ​ത്. അ​പ​ക​ട ഭീ​ഷ​ണി​യി​ലു​ള്ള ര​ണ്ടു പു​ളി​മ​ര​ങ്ങ​ളും മു​റി​ച്ചു നീ​ക്ക​ണ​മെ​ന്ന പൊ​തു​പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വ​ശ്യ​വും നി​ല​വി​ലു​ണ്ട്.