വ്യാ​പാ​രി​ക​ൾ​ക്കു വി​ത്ത് വി​ത​ര​ണം ചെ​യ്തു
Friday, May 27, 2022 12:59 AM IST
ചി​റ്റൂ​ർ: സം​സ്ഥാ​ന​കൃ​ഷി വ​കു​പ്പ് ന​ട​ത്തി​വ​രു​ന്ന ന​മ്മ​ളും കൃ​ഷി​യി​ലേ​ക്ക് എ​ന്ന പ​ദ്ധ​തി​യി​ൽ ത​ത്ത​മം​ഗ​ലം കൃ​ഷി​ഭ​വ​നി​ൽ നി​ന്നും കേ​ര​ള വ്യാ​പാ​ര വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ചി​റ്റൂ​ർ യൂ​ണി​റ്റി​ന് അം​ഗ​ങ്ങ​ൾ​ക്ക് ന​ൽ​കി​യ വി​ത്തു​ക​ളു​ടെ വി​ത​ര​ണ ഉ​ദ്ഘാ​ട​നം കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ എ​സ്.ആ​ർ. സ​ബി​ത നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ സി​. സു​രേ​ഷ് ബാ​ബു, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഗ്രേ​ഡ് വ​ണ്‍ ത​ത്ത​മം​ഗ​ലം കൃ​ഷി​ഭ​വ​ൻ ഈ ​പ​ദ്ധ​തി​യെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി കെ. ​ബാ​ബു സ്വാ​ഗ​തം പ​റ​ഞ്ഞു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് കു​മാ​ർ ന​ന്ദി പ​റ​ഞ്ഞു. പി. ​ശി​വ​പ്ര​സാ​ദ് സം​സാ​രി​ച്ചു. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ സ​മി​തി അം​ഗ​ങ്ങ​ൾ​ക്കു വി​ത്തു വി​ത​ര​ണം ചെ​യ്തു.