പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​യി ഫി​സി​യോ തെ​റാ​പ്പി സെ​ന്‍റ​ർ
Friday, May 27, 2022 12:59 AM IST
അ​ഗ​ളി: സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ആ​ദ്യ ഫി​സി​യോ തെ​റാ​പ്പി സെ​ന്‍റ​ർ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​വു​ക​യാ​ണ്. ഫി​സി​യോ തെ​റാ​പ്പി​ക്ക് സൗ​ക​ര്യ​ങ്ങ​ൾ പ​രി​മി​ത​മാ​യ അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ൽ ര​ണ്ട് മാ​സം മു​ൻ​പാ​ണ് എ​ൻഎ​ച്ച്എം​ന്‍റെ പാ​ലി​യേ​റ്റീ​വി​ന് കീ​ഴി​ൽ വ​യോ​ജ​ന സം​ര​ക്ഷ​ണം മു​ൻ നി​ർ​ത്തി ഫി​സി​യോ തെ​റാ​പ്പി സെ​ന്‍റ​ർ ആ​രം​ഭി​ക്കു​ന്ന​ത്. സെ​ന്‍റ​റി​ൽ നി​ല​വി​ൽ ഒ​രു ഫി​സി​യോ തെ​റാ​പ്പി​സ്റ്റാ​ണു​ള്ള​ത്. വ്യാ​ഴം , വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കി​ട്ട് നാ​ല് വ​രെ ഫി​സി​യോ തെ​റാ​പ്പി ഒപി പ്ര​വ​ർ​ത്തി​ക്കും. മ​റ്റു​ള്ള ദി​വ​സ​ങ്ങ​ളി​ൽ പാ​ലി​യേ​റ്റ​വി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള രോ​ഗി​ക​ളു​ടെ വീ​ടു​ക​ളി​ൽ നേ​രി​ട്ട് എ​ത്തി ഫി​സി​യോ തെ​റാ​പ്പി ചെ​യ്യു​ക​യാ​ണ്. ബിപിഎ​ൽ, എ​സ്‌സി, എ​സ്​ടി വി​ഭാ​ഗ​കാ​ർ​ക്ക് സൗ​ജ​ന്യ സേ​വ​ന​മാ​ണ് ല​ഭ്യ​മാ​ക്കു​ന്ന​ത്.