അ​ട്ട​പ്പാ​ടി ട്രൈ​ബ​ൽ ഫു​ട്ബോ​ൾ ലീ​ഗ്: യുഎ​ഫ്സി പെ​ട്ടി​യ്ക്ക​ൽ ചാ​ന്പ്യ​ന്മാ​ർ
Thursday, May 26, 2022 12:46 AM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി ട്രൈ​ബ​ൽ ഫു​ട്ബോ​ൾ ലീ​ഗ് മ​ത്സ​ര​ത്തി​ൽ യു​എ​ഫ്സി പെ​ട്ടി​യ്ക്ക​ൽ ചാ​ന്പ്യ​ന്മാ​രാ​യി. മേ​ലെ ആ​ന​വാ​യി​ലെ ന്യൂ​മി​ല്ലേ​നി​യം ര​ണ്ടാം സ്ഥാ​ന​വും അ​ബ​ണ്ണൂ​ർ അ​ന​ശ്വ​ര മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.
അ​ട്ട​പ്പാ​ടി​യി​ലെ യു​വാ​ക്ക​ളു​ടെ കാ​യി​ക​പ​ര​മാ​യ ക​ഴി​വു​ക​ൾ പ​രി​പോ​ഷി​പ്പി​ക്കു​ക, ല​ഹ​രി​യി​ൽ നി​ന്നും മ​ദ്യ​ത്തി​ൽ നി​ന്നും യു​വ​ജ​ന​ങ്ങ​ളെ മാ​റ്റു​ക എ​ന്നി​വ ല​ക്ഷ്യ​മി​ട്ട് കു​ടും​ബ​ശ്രീ​യാ​ണ് ട്രൈ​ബ​ൽ ഫു​ട്ബോ​ൾ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.
ജി​ല്ലാ ക​ള​ക്ട​ർ മൃ​ണ്‍മ​യി ജോ​ഷി വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.
വി​ജ​യി​ക​ൾ​ക്കു യ​ഥാ​ക്ര​മം 5,000, 3,000, 2000 രൂ​പ​യും മെ​ഡ​ലു​ക​ളു​മാ​യി​രു​ന്നു സ​മ്മാ​നം. 38 ടീ​മു​ക​ളാ​ണ് മൂ​ന്നു​ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ൽ​സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.
സ​മാ​പ​ന ച​ട​ങ്ങി​ൽ അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ മ​രു​തി മു​രു​ക​ൻ, അ​ട്ട​പ്പാ​ടി ആ​ദി​വാ​സി സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി പ​ഞ്ചാ​യ​ത്ത് സ​മി​തി പ്ര​സി​ഡ​ന്‍റു​മാ​ർ, സെ​ക്ര​ട്ട​റി​മാ​ർ, അ​ഗ​ളി ട്രൈ​ബ​ൽ എ​ക്സ്റ്റെ​ൻ​ഷ​ൻ ഓ​ഫീ​സ​ർ സു​ധീ​പ്, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.