"സു​ന്ദ​ർ​ലാ​ൽ ബ​ഹു​ഗു​ണ' വൃ​ക്ഷശ്രേ​ഷ്ഠ പു​ര​സ്കാ​രം രാ​ജേ​ഷ് അ​ട​ക്കാ​പു​ത്തൂ​രി​ന്
Thursday, May 26, 2022 12:46 AM IST
ഷൊ​ർ​ണൂ​ർ:"​സു​ന്ദ​ർ​ലാ​ൽ ബ​ഹു​ഗു​ണ' വൃ​ക്ഷ ശ്രേ​ഷ്ഠ പു​ര​സ്കാ​രം രാ​ജേ​ഷ് അ​ട​ക്കാ​പു​ത്തൂ​രി​ന്.
ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​ൺ​പൂ​ർ ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന വി ​ഹെ​ൽ​പ്പ് ഫൗ​ണ്ടേ​ഷ​നാ​ണ് വി​ഖ്യാ​ത പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ സു​ന്ദ​ർ​ലാ​ൽ ബ​ഹു​ഗു​ണ​യു​ടെ ഒ​ന്നാം ഓ​ർ​മ​ദി​ന​ത്തി​ൽ പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ച​ത്
കേ​ര​ള​ത്തി​ലെ പ്ര​മു​ഖ പ​രി​സ്ഥി​തി സം​ഘ​ട​ന​യാ​യ ചെ​ർ​പ്പു​ള​ശ്ശേ​രി അ​ട​ക്കാ​പൂ​ത്തൂ​ർ സം​സ്കൃ​തി​യു​ടെ അ​മ​ര​ക്കാ​ര​നാ​ണ് രാ​ജേ​ഷ്.
സം​സ്കൃ​തി എ​ന്ന പ​രി​സ്ഥി​തി സം​ഘ​ട​ന​യി​ലൂ​ടെ രാ​ജേ​ഷും സു​ഹൃ​ത്തു​ക്ക​ളും ഒ​ട്ടേ​റെ പ്രാ​യോ​ഗി​ക ക​ർ​മ​പ​ദ്ധ​തി​ക​ളു​മാ​യി പ​രി​സ്ഥി​തി രം​ഗ​ത്ത് ഏ​റെ സ​ജീ​വ​മാ​ണ്. ഇ​രു​പ​തു വ​ർ​ഷ​ത്തോ​ള​മാ​യി വ്യ​ത്യ​സ്ത​മാ​യ ആ​ശ​യ​ങ്ങ​ളു​മ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​സ്കൃ​തി 2013 മു​ത​ൽ 14,15 വ​ർ​ഷ​ങ്ങ​ളി​ൽ 2015 ആ​ൽ​തൈ​ക​ൾ തു​ട​ർ​ന്നു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ ഓ​രോ വ​ർ​ഷ​ങ്ങ​ളേ​യും സൂ​ചി​പ്പി​ക്കു​ന്ന എ​ണ്ണ​ങ്ങ​ളി​ൽ മാ​വ്, പ്ലാ​വ് , ആ​ര്യ​വേ​പ്പ്, ഞാ​വ​ൽ, അ​ശോ​കം തു​ട​ങ്ങി​യ വൃ​ക്ഷ തൈ​ക​ളും ന​ട്ടു ശ്ര​ദ്ധേ​നേ​ടി​യി​രു​ന്നു.
2015ൽ ​വി ഹെ​ൽ​പ്പ് ഫൗ​ണ്ടേ​ഷ​നു​മാ​യി ചേ​ർ​ന്ന് യു​പി , ബീ​ഹാ​ർ, മ​ധ്യ​പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ ആ​ൽ​തൈ​ക​ൾ ന​ട്ടി​രു​ന്നു. ഈ​വ​ർ​ഷം 2022 ഇ​ല​ഞ്ഞി തൈ​ക​ൾ ന​ടു​ന്ന "ഇ​ല​ഞ്ഞി​പ്പൂ​മ​ണം' തു​ട​ങ്ങി​യ ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പു​ര​സ്കാ​ര​ത്തി​ന് രാ​ജേ​ഷി​നെ അ​ർ​ഹ​നാ​ക്കി​യ​തെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു ,
പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വും 22222 രൂ​പ​യും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.
പു​തി​യ പു​ര​സ്കാ​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ്ര​ചോ​ദ​ന​മാ​വു​മെ​ന്ന് സം​സ്കൃ​തി പ്ര​വ​ർ​ത്ത​ക​രാ​യ യു.​സി.​വാ​സു​ദേ​വ​ൻ, എം.​പി.​പ്ര​കാ​ശ് ബാ​ബു, കെ.​ടി.​ജ​യ​ദേ​വ​ൻ, കെ.​രാ​ജ​ൻ, എം ​പ​ര​മേ​ശ്വ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​റ​ഞ്ഞു.