സ്നേ​ഹ​ഭ​വ​ന​ങ്ങ​ൾ​ക്കു പ​ണം ക​ണ്ടെ​ത്താ​ൻ ഫി​നോ​യി​ൽ നി​ർ​മി​ച്ച് ചെ​റു​പു​ഷ്പം സ്കൂ​ൾ എ​ൻഎ​സ്എ​സ്
Thursday, May 26, 2022 12:46 AM IST
വ​ട​ക്ക​ഞ്ചേ​രി: സ്നേ​ഹ ഭ​വ​ന നി​ർ​മ്മാ​ണ പ​ദ്ധ​തി​ക്കാ​യി ര​ണ്ടാ​യി​ര​ത്തോ​ളം ബോ​ട്ടി​ൽ ഫി​നോ​യി​ൽ നി​ർ​മ്മി​ച്ച് വ​ട​ക്ക​ഞ്ചേ​രി ചെ​റു​പു​ഷ്പം ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ​മാ​ർ.
പൈ​തൃ​കം ഫി​നോ​യി​ലി​നു പു​റ​മെ ഡി​ഷ് വാ​ഷ​ർ, ഹാ​ർ​പി​ക് തു​ട​ങ്ങി​യ​വ​യാ​ണ് നൂ​റോ​ളം എ​ൻ​എ​സ്എ​സ് വോ​ള​ന്‍റിയ​ർ​മാ​ർ വി​ല്പ​ന​യ്ക്ക് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.
അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ലും അ​യ​ൽ​വാ​സി​ക​ൾ​ക്കും നാ​ട്ടി​ലു​മെ​ല്ലാം ബോ​ട്ടി​ൽ വി​ല്പന ന​ട​ത്തി പ​ണ ശേ​ഖ​ര​ണം ന​ട​ത്തി​യാ​ണ് ഭ​വ​ന​പ​ദ്ധ​തി വോ​ള​ന്‍റിയ​ർമാ​ർ യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​ത്.
നെന്മാ​റ ക്ല​സ്റ്റ​ർ പിഎസി ​ഓ​ഫീ​സ​ർ സോ​ളി തോ​മ​സ്, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​റും സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലു​മാ​യ സി​സ്റ്റ​ർ ഡോ. ​അ​നു ഡേ​വി​ഡ്, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ശോ​ഭാ​റോ​സ്, സ​ന്തോ​ഷ് അ​റ​ക്ക​ൽ തു​ട​ങ്ങി​യ​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു നി​ർ​മാ​ണം.