പു​ഞ്ച​പ്പാ​ട​ത്ത് ഹാർഡ്‌വെയർ ക​ട​യി​ൽ മോ​ഷ​ണം; 40,000 രൂ​പ കവർന്നു
Thursday, May 26, 2022 12:46 AM IST
ശ്രീ​കൃ​ഷ്ണ​പു​രം: പു​ഞ്ച​പ്പാ​ടം 19 ലു​ള്ള രാ​ജ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ ഉ​ള്ള മൂ​കാം​ബി​ക ഹാ​ർ​ഡ് വെ​യ​ർ ക​ട കു​ത്തി തു​റ​ന്ന് മോ​ഷ​ണം. 40,000 രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ മോ​ഷ​ണം പോ​യ​താ​യി ക​ട​യു​ട​മ പ​റ​ഞ്ഞു. മോ​ഷ​ണത്തിന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോലീ​സി​ന് ല​ഭി​ച്ചു.​
ര​ണ്ട് ആ​ളു​ക​ൾ ചേ​ർ​ന്നാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. ക​ട​യു​ടെ മു​ൻ​വ​ശ​ത്തെ ഷ​ട്ട​റി​ന്‍റെ പൂ​ട്ട് പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു ക​യ​റി​യ​ത്. ഒ​രാ​ൾ ക​ട​യു​ടെ പു​റ​ത്ത് പ​രി​സ​രം വീ​ക്ഷി​ക്കു​ക​യും മ​റ്റൊ​രാ​ൾ ക​ട​യു​ടെ ഉ​ള്ളി​ൽ ക​യ​റി അ​ല​മാ​ര​യും മേ​ശ​യും പ​രി​ശോ​ധി​ച്ച് പ​ണം ക​വ​രു​ന്ന​തും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. ശ്രീ​കൃ​ഷ്ണ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.