വല്ലപ്പുഴയിൽ സൂര്യകാന്തികൃഷി പരീക്ഷണം വിജയം
Thursday, May 26, 2022 12:46 AM IST
ഷൊ​ർ​ണൂ​ർ: സൂ​ര്യ​കാ​ന്തി​ക​ൾ പൂ​ത്തു​ല​ഞ്ഞു. വ​ല്ല​പ്പു​ഴ പാ​ട​ശേ​ഖ​ര​ത്തി​ൽ സൂ​ര്യ​കാ​ന്തി​കൃ​ഷി​യു​ടെ പ​രീ​ക്ഷ​ണം വി​ജ​യ​ക​രം.
കാ​ർ​ഷി​ക രം​ഗ​ത്ത് ലാ​ഭ നേ​ട്ട​ങ്ങ​ളു​ടെ സൂ​ത്ര​വാ​ക്യ​ങ്ങ​ൾ പ​രീ​ക്ഷി​ക്കു​ന്ന വ​ല്ല​പ്പു​ഴ​യി​ലെ ക​ർ​ഷ​ക​ർ​ക്ക് സൂ​ര്യ​കാ​ന്തി കൃ​ഷി​യി​ൽ കൊ​യ്യാ​നാ​വു​ന്ന​ത് നൂ​റു​മേ​നി​യു​ടെ വി​ള​വാ​ണ്.
വ​ല്ല​പ്പു​ഴ ചെ​റു​കോ​ട് മൂ​ല​ക്കു​ളം പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ് ക​ർ​ഷ​ക​ർ ഒ​ന്ന​ര ഏ​ക്ക​റോ​ളം സ്ഥ​ല​ത്ത് സൂ​ര്യ​കാ​ന്തി കൃ​ഷി പ​രീ​ക്ഷി​ച്ച​ത്.
ത​ണ്ണി​മ​ത്ത​ൻ കൃ​ഷി​ക്കൊ​പ്പം പ​രീ​ക്ഷ​ണാ​ർ​ത്ഥ​മാ​ണ് സൂ​ര്യ​കാ​ന്തി കൃ​ഷി​യും ന​ട​ത്തി ഇ​വ​ർ നേ​ട്ടം കൊ​യ്ത​ത്.
ത​മി​ഴ്നാ​ട്ടി​ലും, ക​ർ​ണാ​ട​ക​യി​ലും, ഉ​ത്ത​രേ​ന്ത്യ​ൻ മേ​ഖ​ല​ക​ളി​ലും മാ​ത്രം ക​ണ്ടു​വ​രു​ന്ന സൂ​ര്യ​കാ​ന്തി കൃ​ഷി കേ​ര​ള​ത്തി​ൽ അ​ത്യ അ​പൂ​ർ​വ​മാ​ണ്. യു​വ ക​ർ​ഷ​ക​രാ​യ ചെ​റു​കോ​ട് പാ​റ​പ്പു​റ​ത്ത് വീ​ട്ടി​ൽ അ​നൂ​പ് ,പാ​റ​പ്പു​റ​ത്ത് സ​ന്തോ​ഷ് , നാ​യ​ക്ക​ൽ സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​രാ​ണ് ത​ണ്ണി​മ​ത്ത​നൊ​പ്പം പ​രീ​ക്ഷ​ണ അ​ടി​സ്ഥാ​ന​ത്തി​ൽ പാ​ട​ത്ത് സൂ​ര്യ​കാ​ന്തി തോ​ട്ട​ത്തി​നും തു​ട​ക്കം കു​റി​ച്ച​ത്.
പാ​ട്ട​ത്തി​നെ​ടു​ത്ത മൂ​ന്ന് ഏ​ക്ക​ർ സ്ഥ​ല​ത്ത് ഒ​ന്ന​ര ഏ​ക്ക​റി​ൽ ഇ​ട​വി​ള​യാ​യി​ട്ടാ​ണ് സൂ​ര്യ​കാ​ന്തി കൃ​ഷി പ​രീ​ക്ഷി​ച്ച​ത്. പ​രീ​ക്ഷ​ണം വി​ജ​യ​മാ​യ​തോ​ടെ വ​രും വ​ർ​ഷ​ങ്ങ​ളി​ൽ കൂ​ട​ത​ൽ വി​പു​ല​മാ​യി ത​ന്നെ സൂ​ര്യ​കാ​ന്തി കൃ​ഷി ചെ​യ്യാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് ഇ​വ​ർ.
പൂ​ത്തു​ല​ഞ്ഞു നി​ൽ​ക്കു​ന്ന സൂ​ര്യ​കാ​ന്തി പൂ​ക്ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഫോ​ട്ടോ​ഷൂ​ട്ട് ന​ട​ത്താ​നും, പാ​ട​ങ്ങ​ളി​ൽ ഇ​റ​ങ്ങി നി​ന്ന് സെ​ൽ​ഫി എ​ടു​ക്കാ​നും ഒ​ട്ടേ​റെ പേ​ർ ഇ​പ്പോ​ൾ ഇ​വി​ടെ എ​ത്തു​ന്നു​ണ്ട്.
ഉ​ത്ത​രേ​ന്ത്യ​യി​ൽ മാ​ത്ര​മ​ല്ല മ​ന​സു​വ​ച്ചാ​ൽ സൂ​ര്യ​കാ​ന്തി കൃ​ഷി​യി​ൽ ന​മു​ക്കും വി​ജ​യം കൊ​യ്യാ​മെ​ന്ന് ഈ ​ചെ​റു​പ്പ​ക്കാ​ർ പ​റ​യു​ന്നു.
സൂ​ര്യ​കാ​ന്തി പൂ​ക്ക​ളു​ടെ പൊ​ൻ പ്ര​ഭ​ക്കൊ​പ്പം രു​ചി​യേ​റി​യ നാ​ട​ൻ ത​ണ്ണി​മ​ത്ത​നും ഇ​വി​ടെ ഉ​ണ്ട്.​ഒ​രാ​ഴ്ച മു​ൻ​പ് ത​ണ്ണി​മ​ത്ത​ൻ വി​ള​വെ​ടു​പ്പ് തു​ട​ങ്ങി.
നാ​ട​ൻ ത​ണ്ണി​മ​ത്ത​നെ കൂ​ടാ​തെ ഇ​വ​ർ പ​രീ​ക്ഷി​ച്ച ഇ​റാ​നി​യും മ​ഞ്ഞ​നി​റ​ത്തി​ലു​ള്ള ത​ണ്ണി​മ​ത്ത​നും , മാ​ധു​ര്യ​മേ​കു​ന്ന കാ​ഴ്ച​യാ​ണ്.
ഉ​ട​ൻ ത​ന്നെ സൂ​ര്യ​കാ​ന്തി​യു​ടെ വി​ള​വെ​ടു​പ്പ് ആ​രം​ഭി​ക്കു​മെ​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.​ഇ​തി​ന്‍റെ ത​യ്യാ​റെ​ടു​പ്പി​ലാ​ണ് ഇ​വ​ർ