ഓ​ണ്‍​ലൈ​ൻ വി​വ​രാ​വ​കാ​ശം സം​സ്ഥാ​ന​ത്തു ന​ട​പ്പി​ലാ​ക്കാ​ത്ത​തു ദു​രൂ​ഹം: കി​ഫ
Thursday, May 26, 2022 12:46 AM IST
വ​ട​ക്ക​ഞ്ചേ​രി: വി​വ​രാ​വ​കാ​ശ നി​യ​മം ന​ട​പ്പാ​ക്കു​ന്പോ​ൾ കേ​ര​ള​ത്തി​ൽ ഓ​ണ്‍​ലൈ​ൻ സം​വി​ധാ​നം ഒ​രു​ക്കാ​ത്ത​ത് സ​ർ​ക്കാ​രി​ന്‍റെ ഭീ​രു​ത്വ​മാ​ണെ​ന്ന് കേ​ര​ള ഇ​ൻ​ഡി​പെ​ൻ​ഡ​ന്‍റ് ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​രോ​പി​ച്ചു.
കേ​ന്ദ്ര​ത്തി​ലും മ​ഹാ​രാ​ഷ്ട്ര, ഉ​ത്ത​ർ​പ്ര​ദേ​ശ്, ന്യൂ ​ഡെ​ൽ​ഹി, ക​ർ​ണാ​ട​ക, ഗു​ജ​റാ​ത്ത്, ഛത്തീ​സ്ഗ​ഡ്, പു​തു​ച്ചേ​രി, ത​മി​ഴ്നാ​ട് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ വ​ന്നു​ക​ഴി​ഞ്ഞ ഓ​ണ്‍​ലൈ​ൻ സം​വി​ധാ​നം കേ​ര​ള​ത്തി​ലും കൊ​ണ്ടു​വ​രാ​ൻ എ​ന്താ​ണ് ത​ട​സ​മെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് കി​ഫ ചെ​യ​ർ​മാ​ൻ അ​ല​ക്സ് ഒ​ഴു​ക​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
കാ​ട്ടു​പ​ന്നി​യെ ക്ഷു​ദ്ര​ജീ​വി​യാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന വി​ഷ​യ​ത്തി​ൽ കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ​യും വ​നം വ​കു​പ്പി​ന്‍റെ​യും ക​ള്ള​ക്ക​ളി​ക​ൾ ക​യ്യോ​ടെ പി​ടി​കൂ​ടി വെ​ളി​ച്ച​ത്തു കൊ​ണ്ടു​വ​രു​വാ​ൻ കി​ഫ​യെ സ​ഹാ​യി​ച്ച​ത് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഓ​ണ്‍​ലൈ​ൻ ആ​ർടിഐ സം​വി​ധാ​ന​മാ​ണ്.
കി​ഫ പു​റ​ത്തു​കൊ​ണ്ടു​വ​ന്ന രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കാ​ട്ടു​പ​ന്നി വി​ഷ​യ​ത്തി​ൽ നി​യ​യ​മ​സ​ഭ​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച​തി​നു വ​നംമ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ നാ​ല് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.
ഉ​ദ്യോ​ഗ​സ്ഥ ലോ​ബി എ​ന്തു​വി​ല​കൊ​ടു​ത്തും ഓ​ണ്‍​ലൈ​ൻ വി​വ​രാ​വ​കാ​ശ സം​വി​ധാ​നം ത​ട​യാ​ൻ ശ്ര​മി​ക്കു​ന്പോ​ൾ , സ​ർ​ക്കാ​രി​ന് ആ​ർ​ജ​വ​മു​ണ്ടെ​ങ്കി​ൽ ഓ​ണ്‍​ലൈ​ൻ സം​വി​ധാ​നം കൊ​ണ്ടു​വ​രാ​നു​ള്ള രാ​ഷ്ട്രീ​യ ഇ​ച്ഛാശ​ക്തി കാ​ണി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.