വ​ട​ക്ക​ഞ്ചേ​രി മേ​ൽ​പ്പാ​ല​ത്തി​ൽ വീണ്ടും കു​ത്തിപ്പൊ​ളി​ക്ക​ൽ
Thursday, May 26, 2022 12:46 AM IST
വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി മ​ണ്ണു​ത്തി ആ​റു​വ​രി ദേ​ശീ​യ​പാ​ത​യ്ക്ക് തു​ട​ക്കം​കു​റി​ക്കു​ന്ന റോ​യ​ൽ ജം​ഗ്ഷ​നി​ലെ മേ​ൽ​പ്പാ​ല​ത്തി​ൽ ഗ​താ​ഗ​ത​ത്തി​ന് പൂ​ർ​ണ്ണ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.
തൃ​ശൂ​ർ ലൈ​നി​ലും പാ​ല​ക്കാ​ട് ലൈ​നി​ലും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് ഈ ​നി​യ​ന്ത്ര​ണം. സ​ർ​വീ​സ് റോ​ഡി​ലൂ​ടെ​യും പാ​ല​ത്തി​ലൂ​ടെയും ഒ​റ്റ​വ​രി​യാ​യാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന​ത്.
പാ​ലം തു​റ​ന്ന് ഒ​ന്ന​ര​വ​ർ​ഷ​ത്തി​നു​ള്ളി​ൽ 18 ത​വ​ണ അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തി ഇ​നി പ്ര​ശ്ന​മു​ണ്ടാ​കി​ല്ലെ​ന്ന് പ​റ​ഞ്ഞ പാ​ല​ത്തി​ലാ​ണ് ഇ​പ്പോ​ൾ പ​ല​യി​ട​ത്തും കു​ത്തി പൊ​ളി​ച്ച് പ​ണി​ക​ൾ ന​ട​ക്കു​ന്ന​ത്. ബീമു​ക​ൾ കൂ​ട്ടി​മു​ട്ടു​ന്ന സ്ഥ​ല​ങ്ങ​ളെ​ല്ലാം ത​ക​രു​ക​യാ​ണ്. ഇ​വി​ട​ങ്ങ​ളി​ൽ ക​ന്പി പു​റ​ത്തേ​ക്ക് ത​ള്ളി നി​ന്ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്പോ​ൾ ചാ​ട്ട​മാ​ണ്.​
ഇ​തി​നി​ടെ ട​യ​ർ പ​ഞ്ച​റാ​യി വ​ഴി​യി​ൽ നി​ൽ​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളും നി​ര​വ​ധി​യു​ണ്ട്.