പൗ​രോ​ഹി​ത്യ ര​ജ​ത​ജൂ​ബി​ലി നി​റ​വി​ൽ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ട്ടി​ക്ക​ൽ
Thursday, May 26, 2022 12:46 AM IST
താ​വ​ളം: പൗ​രോ​ഹി​ത്യ ശു​ശ്രൂ​ഷ​യി​ൽ 25 വ​ർ​ഷം പി​ന്നി​ട്ട് താ​വ​ളം ഹോ​ളി ട്രി​നി​റ്റി ഫൊ​റോ​ന ദേ​വാ​ല​യ ഇ​ട​വ​കാം​ഗ​വും കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ ഓ​ഫ് ദ ​മി​ഷ​ൻ സ​ന്യാ​സ​സ​ഭാം​ഗ​വു​മാ​യ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ (സ​ണ്ണി) വെ​ട്ടി​ക്ക​ൽ.
എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പൈ​ങ്ങോ​ട്ടൂ​ർ ഫൊ​റോ​ന ഇ​ട​വ​ക​യി​ൽ വെ​ട്ടി​ക്ക​ൽ കു​ര്യ​ന്‍റേ​യും ഏ​ലി​ക്കു​ട്ടി​യു​ടേ​യും ഒ​ന്പ​തു മ​ക്ക​ളി​ൽ ഏ​ഴാ​മ​നാ​യി 1967 ലാ​ണ് സ​ണ്ണി​യു​ടെ ജ​ന​നം.
പ​ത്താം ക്ലാ​സ് പൂ​ർ​ത്തി​യാ​ക്കി 1984 ൽ ​ഒ​റീ​സ​യി​ൽ സെ​മി​നാ​രി പ​ഠ​നം ആ​രം​ഭി​ച്ചു. 1986 ൽ ​വെ​ട്ടി​ക്ക​ൽ കു​ടും​ബം താ​വ​ളം ഇ​ട​വ​ക അം​ഗ​ങ്ങ​ളാ​യി.
1997 ജ​നു​വ​രി 16 ന് ​സെ​മി​നാ​രി പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി, താ​വ​ളം ഇ​ട​വ​ക പ​ള്ളി​യി​ൽ തൃ​ശൂ​ർ രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​സ​ഫ് കു​ണ്ടു​കു​ള​ത്തി​ൽ നി​ന്നും പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചു.
ഒ​രു മി​ഷ​ന​റി സ​ന്യാ​സ സ​ഭാം​ഗ​മാ​യ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ഒ​റീ​സ, ആ​ന്ധ്ര​പ്ര​ദേ​ശ്, ക​ർ​ണ്ണാ​ട​ക എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും ആ​ഫ്രി​ക്ക​യി​ലെ ടാ​ൻ​സാ​നി​യാ​യി​ലും പ്രേ​ഷി​ത പ്ര​വ​ർ​ത്ത​നം ന​ട​ത്തി വ​രു​ന്നു.
ര​ജ​ത​ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് താ​വ​ളം ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ഇ​ന്നുരാ​വി​ലെ ഒ​ന്പ​ത​ര​യ്ക്ക് കൃ​ത​ജ്ഞ​താ​ബ​ലി​യും അ​നു​മോ​ദ​ന സ​മ്മേ​ള​ന​വും സ്നേ​ഹ​വി​രു​ന്നും ന​ട​ക്കും.