കു​ന്പി​ടി കാ​ങ്ക​പ്പു​ഴ റെ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ് നി​ർ​മാ​ണ​ത്തി​നു സാ​ങ്കേ​തി​ക അ​നു​മ​തി ല​ഭി​ച്ചു
Thursday, May 26, 2022 12:44 AM IST
ഷൊ​ർ​ണൂ​ർ:​ കു​ന്പി​ടി കാ​ങ്ക​പ്പു​ഴ റെ​ഗു​ലേ​റ്റ​ർ കം ​ബ്രി​ജ് നി​ർ​മാ​ണ​ത്തി​ന് സാ​ങ്കേ​തി​ക അ​നു​മ​തി ല​ഭി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് വ​ന്ന​ത്. 119.87 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞി ഫെ​ബ്രു​വ​രി​യി​ൽ കി​ഫ്ബി പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു. ആ​ന​ക്ക​ര കു​ന്പി​ടി ഉ​മ്മ​ത്തൂ​ർ മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക് ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​തും മ​ല​പ്പു​റം പാ​ല​ക്കാ​ട് ജി​ല്ല​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​തു​മാ​ണ് പാ​ലം.

കാ​ങ്ക​പ്പു​ഴ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ കു​ന്പി​ടി ഭാ​ഗ​ത്തു​നി​ന്നു കു​റ്റി​പ്പു​റ​ത്തേ​ക്കു​ള്ള ദൂ​രം ഗ​ണ്യ​മാ​യി കു​റ​യും. റ​ഗു​ലേ​റ്റ​ർ കൂ​ടി ഉ​ൾ​പ്പെ​ടു​ന്ന പ​ദ്ധ​തി​യാ​യ​തി​നാ​ൽ ഇ​രു ജി​ല്ല​ക​ളി​ലെ​യും തീ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ ശു​ദ്ധ ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നും ഏ​ക്ക​ർ ക​ണ​ക്കി​ന് സ്ഥ​ല​ത്തെ കൃ​ഷി​ക്ക് ജ​ല​സേ​ച​ന​ത്തി​നു​മു​ള്ള പ്ര​ധാ​ന സ്രോ​ത​സാ​യും ഇ​ത് മാ​റും.​ തൃ​ത്താ​ല, കോ​ട്ട​ക്ക​ൽ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നും റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ് കു​തി​പ്പേ​കും.