നിര്യാണത്തിൽ അ​നു​ശോ​ചി​ച്ചു
Thursday, May 26, 2022 12:44 AM IST
പാ​ല​ക്കാ​ട്: കേ​ര​ളാ ക​ലാ​സാം​സ്കാ​രി​ക വേ​ദി -ജേ​ക്ക​ബ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി. ​ച​ന്ദ്ര​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് -ജേ​ക്ക​ബ് ജി​ല്ലാ ക​മ്മി​റ്റി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.
കേ​ര​ള കോ​ണ്‍​ഗ്ര​സ് - ജേ​ക്ക​ബ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ഡി ജോ​സ​ഫ് കൊടുവള്ളിയിലെ മ​ര​ണ​വീ​ട്ടി​ൽ എ​ത്തി റീ​ത്ത് വ​ച്ച് അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ച്ച് കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ച്ചു. ക​ലാ​സാം​സ്കാ​രി​ക രം​ഗ​ത്ത് കേ​ര​ള​ത്തി​ലും, ഇ​ന്ത്യ​യി​ലും, വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലും വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ബ​ഹു​മു​ഖ ക​ലാ​പ്ര​തി​ഭ​യാ​യി​രു​ന്നു എ​ന്നും യോ​ഗം അ​നു​സ്മ​രി​ച്ചു.
യോ​ഗ​ത്തി​ൽ പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ഡി ജോ​സ​ഫ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ​ൻ.​കെ പു​രു​ഷോ​ത്ത​മ​ൻ, വി.​ഡി ഉ​ല​ഹ​ന്നാ​ൻ, ട്ര​ഷ​റ​ർ വി.​എം. തോ​മ​സ,് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം കു​രു​വി​ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ വി. ​അ​നി​ൽ​കു​മാ​ർ, പി.​ഒ. വ​ക്ക​ച്ച​ൻ,
ഗ്രേ​സി ജോ​സ​ഫ്, അ​ഡ്വ. പി.​കെ. ശ്രീ​ധ​ര​ൻ, എം.​എ​ൽ ജാ​ഫ​ർ, കെ.​വി സു​ദേ​വ​ൻ, ശ​ശി പി​രാ​യി​രി, ശ്രീ​ജി​ത്ത് നെന്മാറ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.