വാ​യ​ന​ശാ​ല​യി​ൽ ക​ന്പ്യൂ​ട്ട​ർ പ​രി​ശീ​ല​ന കേ​ന്ദ്രം തു​ട​ങ്ങി
Thursday, May 26, 2022 12:44 AM IST
ഒ​റ്റ​പ്പാ​ലം:​ വാ​യ​ന​ശാ​ല​യി​ൽ ക​ന്പ്യൂ​ട്ട​ർ പ​രി​ശീ​ല​ന കേ​ന്ദ്രം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ഒ​റ്റ​പ്പാ​ലം തോ​ട്ട​ക്ക​ര വെ​ൽ​ഫെ​യ​ർ ട്ര​സ്റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​രി​യൂ​ർ തെ​ക്കു​മു​റി പൊ​തു​ജ​ന വാ​യ​ന​ശാ​ല​യി​ലാ​ണ് ക​ന്പ്യൂ​ട്ട​ർ പ​രി​ശീ​ല​ന കേ​ന്ദ്രം തു​ട​ങ്ങി​യ​ത്. ക​ന്പ്യൂ​ട്ട​ർ പ​ഠ​ന​ത്തോ​ടൊ​പ്പം ഓ​ണ്‍​ലൈ​ൻ സേ​വ​ന​ങ്ങ​ൾ സ്വ​ന്ത​മാ​യി ചെ​യ്യാ​ൻ പ​രി​ശീ​ല​ന​വും ന​ൽ​കു​ന്നു​ണ്ട്. ഒ​രു മാ​സം, മൂ​ന്നു മാ​സം ദൈ​ർ​ഘ്യ​മു​ള്ള കോ​ഴ്സു​ക​ളാ​ണ് സൗ​ജ​ന്യ നി​ര​ക്കി​ൽ പ​ഠി​പ്പി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ സ​ർ​ക്കാ​രി​ത​ര ഓ​ണ്‍​ലൈ​ൻ സേ​വ​ന​ങ്ങ​ൾ വാ​യ​ന​ശാ​ല​യു​ടെ ഇ-വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ല​ഭി​ക്കും.
ക​ന്പ്യൂ​ട്ട​ർ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.​ജാ​ന​കി​ദേ​വി നി​ർ​വ്വ​ഹി​ച്ചു. വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് കെ. ​ക​രു​ണാ​ക​ര​ൻ അ​ധ്യ​ക്ഷ​നാ​യി. ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ പി.​ക​ല്യാ​ണി, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി സി.​വി​ജ​യ​ൻ, വാ​യ​ന​ശാ​ല സെ​ക്ര​ട്ട​റി ടി.​പി പ്ര​ദീ​പ് കു​മാ​ർ, ഒ​റ്റ​പ്പാ​ലം വെ​ൽ​ഫെ​യ​ർ ട്ര​സ്റ്റി അം​ഗ​ങ്ങ​ളാ​യ എം.​സി രാ​മ​ച​ന്ദ്ര​ൻ, കെ.​ശ്രീ​ധ​ര​ൻ, ലൈ​ബ്ര​റി​യ​ൻ വി​ദ്യ കെ. ​കാ​യ​ലി​ൽ, ഐ.​എം.​എ റ​സാ​ക്ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.