ഡ്രോ​ണ്‍ ഉ​പയോ​ഗി​ച്ച് പച്ചക്കറി തോട്ടത്തിൽ മ​രു​ന്നു ത​ളിച്ച് കർഷകൻ
Thursday, May 26, 2022 12:44 AM IST
കൊ​ഴി​ഞ്ഞാ​ന്പാ​റ: ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് പ​ച്ച​ക്ക​റി തോ​ട്ട​ത്തി​ൽ മ​രു​ന്നു ത​ളി​ച്ച് പ​രീ​ക്ഷ​ണം ന​ട​ത്തു​ക​യാ​ണ് കൊ​ഴി​ഞ്ഞാ​ന്പാ​റ​യി​ലെ ക​ർ​ഷ​ക​ൻ സ​ഹാ​യ​രാ​ജ്. കൊ​ഴി​ഞ്ഞാ​ന്പാ​റ മ​ല​ക്കാ​ടു​ള്ള ഒ​ന്പ​ത് ഏ​ക്ക​ർ സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് ഇ​ദ്ദേ​ഹം പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്യു​ന്ന​ത്. ര​ണ്ട് വ​ർ​ഷം മു​ന്പാ​ണ് മീ​ങ്ക​ര സ്വ​ദേ​ശി​യാ​യ സ​ഹാ​യ​രാ​ജ് ഇ​വി​ടെ കൃ​ഷി ആ​രം​ഭി​ക്കു​ന്ന​ത്.
പാ​വ​യ്ക്ക, പീ​ച്ചി​ങ്ങ, പ​ട​വ​ലം തു​ട​ങ്ങി​യ പ​ന്ത​ൽ കൃ​ഷി​ക​ളാ​ണ് തോ​ട്ട​ത്തി​ലു​ള്ള​ത്. ഇ​ത്ര​യും നാ​ൾ ടാ​ങ്കി​ൽ മ​രു​ന്ന് നി​റ​ച്ച് തോ​ളി​ൽ ചു​മ​ന്നാ​ണ് ത​ളി​ച്ചി​രു​ന്ന​ത്. സാ​ധാ​ര​ണ രീ​തി​യി​ൽ മ​രു​ന്ന് ത​ളി ന​ട​ത്ത​ണ​മെ​ങ്കി​ൽ ഏ​ക്ക​റി​ന് എ​ട്ട് മു​ത​ൽ 10 ടാ​ങ്ക് വ​രെ മ​രു​ന്ന് വേ​ണ്ടി​വ​രും. ഒ​രു ടാ​ങ്ക് മ​രു​ന്നി​ന് 50 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. എ​ന്നാ​ലും പ​ന്ത​ലി​ലെ മു​ക​ൾ ഭാ​ഗ​ങ്ങ​ളി​ൽ മ​രു​ന്ന് എ​ത്താ​റി​ല്ല.
ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് മ​രു​ന്നു ത​ളി​ക്കാ​ൻ ഒ​രു ടാ​ങ്ക് 500 രൂ​പ വ​രു​ന്നു​ണ്ട്. എ​ങ്കി​ലും മു​ക​ൾ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ന​ന്നാ​യി മ​രു​ന്ന് ത​ളി​ക്കാ​ൻ സാ​ധി​ക്കു​ന്നു​ണ്ട്. ഏ​ക്ക​റി​ന് ഒ​രു ടാ​ങ്ക് മ​തി​യാ​വു​ന്നു​ണ്ടെ​ന്നും സ​ഹാ​യരാ​ജ് പ​റ​ഞ്ഞു.
ചി​റ്റൂ​ർ താ​ലൂ​ക്കി​ലെ വ​ട​ക​ര​പ്പ​തി, എ​രു​ത്തേ​ന്പ​തി, കൊ​ഴി​ഞ്ഞാ​ന്പാ​റ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് കൂ​ടു​ത​ലായ.ും പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്തു​വ​രു​ന്ന​ത്. ഈ ​മേ​ഖ​ല​യി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് ഡ്രോൺ ഉ​പ​യോ​ഗി​ച്ച് മ​രു​ന്നു ത​ളി​ക്കു​ന്ന​ത്. കോ​യ​ന്പ​ത്തൂ​രി​ൽ നി​ന്നു​ള്ള സം​ഘ​മാ​ണ് ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് മ​രു​ന്ന് ത​ളി​ക്കു​ന്ന​ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. എ​ളു​പ്പ​ത്തി​ൽ മ​രു​ന്ന് ത​ളി​ക്കാ​മെ​ന്ന​തും ആ​വ​ശ്യ​ത്തി​നു മാ​ത്രം മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചാ​ൽ മ​തി​യെ​ന്ന​തു​മാ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത​യെ​ന്ന് സ​ഹാ​യ​രാ​ജ് പ​റ​ഞ്ഞു.