റ​ബ​ർതോ​ട്ട​ങ്ങ​ളി​ൽ റെ​യി​ൻ ഗാ​ർ​ഡ് ജോലികൾ തുടങ്ങി
Thursday, May 26, 2022 12:44 AM IST
നെന്മാറ: മ​ഴ​ക്കാ​ല​ത്തു റ​ബ്ബ​ർ ടാ​പ്പി​ംഗ് ന​ട​ത്തു​ന്ന​തി​നു മ​ര​ങ്ങ​ളി​ൽ മ​ഴ മ​റ ( റെ​യി​ൻ ഗാ​ർ​ഡ് ) സ്ഥാ​പി​ക്കു​ന്ന പ​ണി റ​ബ്ബ​ർ തോ​ട്ട​ങ്ങ​ളി​ൽ സ​ജീ​വം. ക​ന​ത്ത വേ​ന​ൽ മ​ഴ മൂ​ലം റെ​യി​ൻ ഗാ​ർ​ഡ് ജോ​ലി​ക​ൾ ആ​രം​ഭി​ക്കാ​ൻ ത​ട​സ​മാ​യി നി​ന്നി​രു​ന്ന മ​ഴ​യ്ക്ക് താ​ൽ​ക്കാ​ലി​ക ശ​മ​ന​മാ​യ​തോ​ടെ റ​ബ്ബ​ർ ക​ർ​ഷ​ക​ർ റെ​യി​ൻ ഗാ​ർ​ഡ്, റ​ബ്ബ​ർ മ​ര​ങ്ങ​ളി​ൽ പി​ടി​പ്പി​ക്കു​ന്ന തി​ര​ക്കി​ലാ​ണ്.
ഞൊ​റി വെ​ച്ച് മ​ര​ങ്ങ​ളി​ൽ ഒ​ട്ടി​ക്കു​ന്ന​തി​നു​ള്ള പ്ലാ​സ്റ്റി​ക് ക​ട​ലാ​സ്, ടാ​ർ നി​ർ​മ്മി​ത പ​ശ, ടേ​പ്പ്, ക്ലി​പ്പ് തു​ട​ങ്ങി​യ സാ​മ​ഗ്രി​ക​ൾ വാ​ങ്ങു​ന്ന​തി​നും മ​ഴ​ക്കു മു​ന്പാ​യി മ​ര​ങ്ങ​ളി​ൽ സ്ഥാ​പി​ക്കു​ന്ന​തി​നും വേ​ണ്ട ഒ​രു​ക്ക​ങ്ങ​ളി​ൽ ക​ർ​ഷ​ക​ർ.
റ​ബ്ബ​ർ ബോ​ർ​ഡ് 100 ശ​ത​മാ​നം സ​ബ്സി​ഡി നി​ര​ക്കി​ൽ ര​ണ്ട് ഹെ​ക്ട​ർ വ​രെ​യു​ള്ള ക​ർ​ഷ​ക​ർ​ക്ക് റെ​യി​ൻ ഗാ​ർ​ഡ് സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​നാ​യി പ്ലാ​സ്റ്റി​ക് ഷീ​റ്റും പ​ശ​യും റ​ബ്ബ​ർ ഉ​ൽ​പ്പാ​ദ​ക സം​ഘ​ങ്ങ​ൾ മു​ഖേ​ന പ്ര​ത്യേ​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്.
മാ​ർ​ച്ച് മാ​സ​ത്തി​ൽ ത​ന്നെ ഇ​തി​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി. പ​ണ​മ​ട​ച്ച ക​ർ​ഷ​ക​ർ​ക്കാ​ണ് ഇ​പ്പോ​ൾ റെ​യി​ൻ ഗാ​ർ​ഡ് പി​ടി​പ്പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സാ​മ​ഗ്രി​ക​ൾ റ​ബ്ബ​ർ ബോ​ർ​ഡ് ഉ​ൽ​പ്പാ​ദ​ക സം​ഘ​ങ്ങ​ൾ മു​ഖേ​ന വി​ത​ര​ണം ചെ​യ്ത​ത്. പ്ലാ​സ്റ്റി​ക്കി​ടു​ന്ന​തി​ന് മ​ര​ത്തി​ന് 55 രൂ​പ​യോ​ളം ചി​ല​വു വ​രു​മെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. പ്ലാ​സ്റ്റി​ക്ക് പി​ടി​പ്പി​ച്ചു​ത​രു​ന്ന​തി​നു മ​ര​ത്തി​നു 10-12 രൂ​പ​യാ​ണ് കൂ​ലി. ഒ​രു മ​ര​ത്തി​ൽ റെ​യി​ൻ ഗാ​ർ​ഡ് സ്ഥാ​പി​ക്കു​ന്ന​തി​ന് ഒ​രേ​സ​മ​യം 5 തൊ​ഴി​ലാ​ളി​ക​ളു​ടെ സേ​വ​നം ആ​വ​ശ്യ​മു​ണ്ട്.
കേ​ര​ള സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച 170 രൂ​പ​യു​ടെ താ​ങ്ങു​വി​ല പ​രി​ധി​യി​ൽ ഇ​നി​യും റ​ബ്ബ​ർ വി​ല എ​ത്താ​ത്ത​തി​നാ​ൽ നി​ര​വ​ധി ക​ർ​ഷ​ക​ർ മ​ഴ​ക്കാ​ല ടാ​പ്പിം​ഗ് മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ​പ്പോ​ലെ ഒ​ഴി​വാ​ക്കു​ന്നു​ണ്ട്.
റെ​യി​ൽ ഗാ​ർഡ് പി​ടി​പ്പി​ക്കു​ന്ന​തി​നു വേ​ണ്ട പ്ലാ​സ്റ്റി​ക്കും പ​ശ​യും മ​റ്റു സാ​മ​ഗ്രി​ക​ളും പൊ​തു​വി​പ​ണി​യി​ൽ വി​ല ഉ​യ​ർ​ന്നെ​ങ്കി​ലും റ​ബ്ബ​ർ ബോ​ർ​ഡ് സ​ഹാ​യം ഒ​രു​പ​രി​ധി​വ​രെ ക​ർ​ഷ​ക​ർ​ക്ക് താ​ങ്ങാ​യി.
പ്രാ​ദേ​ശി​ക റ​ബ്ബ​ർ ഉ​ൽ​പ്പാ​ദ​ക സൊ​സൈ​റ്റി​ക​ൾ വ​ഴി പ്ലാ​സ്റ്റി​ക്ക് സാ​മ​ഗ്രി​ക​ൾ ഭാ​ഗി​ക​മാ​യി എ​ത്തി​യെ​ങ്കി​ലും ക​ർ​ഷ​ക​ർ​ക്ക് പൂ​ർ​ണ്ണ​മാ​യ തോ​തി​ൽ ല​ഭി​ക്കാ​ത്ത​തി​നാ​ൽ പൊ​തു​വി​പ​ണി​യി​ൽ നി​ന്ന് വാ​ങ്ങേ​ണ്ട സ്ഥി​തി​യു​ണ്ട്. റെ​യി​ൻ ഗാ​ർ​ഡ് ചെ​യ്യാ​നു​ള്ള പ്ലാ​സ്റ്റി​ക് ഷീ​റ്റ് പൊ​തു വി​പ​ണി​യി​ൽ കി​ലോ​ഗ്രാ​മി​ന് 180 മു​ത​ൽ 190 വ​രെ​യും ടാ​ർ മി​ശ്രി​ത പ​ശ 58 മു​ത​ൽ 65 രൂ​പ​യ്ക്കു​മാ​ണ് വി​പ​ണി​യി​ൽ വി​ൽ​ക്കു​ന്ന​ത്.